ബാലഭാസ്കറിന്റെ മരണം: ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്‌തു

Published : Aug 28, 2020, 05:13 PM ISTUpdated : Aug 28, 2020, 05:16 PM IST
ബാലഭാസ്കറിന്റെ മരണം: ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്‌തു

Synopsis

അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അർജുൻ ആവർത്തിച്ച് പറയുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ

തൃശ്ശൂർ: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു. തൃശ്ശൂരിൽ വച്ചാണ് ചോദ്യം ചെയ്തത്. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു.

തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അർജുൻ ആവർത്തിച്ച് പറയുന്നത്. ഇതിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ.

നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും അർജുൻ ഇത് തന്നെയാണ് വ്യക്തമാക്കിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന  ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അർജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുൻപ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ