'നല്ല ജനകീയനാണല്ലോ, രാഷ്‍ട്രീയത്തിൽ കൂടുന്നോ?', ഗൗരിയമ്മ പറഞ്ഞതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

By Web TeamFirst Published May 11, 2021, 12:24 PM IST
Highlights

അന്തരിച്ച  ഗൗരിയമ്മയുടെ അപൂര്‍വ ഫോട്ടോയുമായി ബാലചന്ദ്ര മേനോൻ.

രാഷ്‍ട്രീയത്തിലേക്ക് തന്നെ ആദ്യമായി സ്വാഗതം ചെയ്‍തത് ഗൗരിയമ്മയാണ് എന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ  ഗൗരിയമ്മയെ  ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ  കഴിഞ്ഞത്  ഭാഗ്യമായി  ഞാൻ കരുതുന്നുവെന്നും ബാലചന്ദ്രമേനോൻ പറയുന്നു. രാഷ്‍ട്രീയം എനിക്ക് ആകര്‍ഷകമായി തോന്നിയിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്‍ജലികൾ എന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്

എന്റെ ഫോട്ടോ ശേഖരത്തിലേക്ക്  ഒരു അപൂർവ്വമായ ഇതൾ !

യൂണിവേഴ്‍സിറ്റി  കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ  ഗൗരിയമ്മയെ  ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ  കഴിഞ്ഞത്  ഭാഗ്യമായി  ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ  എന്റെ ചെവിയിൽ മന്ത്രിച്ചത്‌  ഓർമ്മയിലുണ്ട്.

"നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ  കൂടുന്നോ ? "

ഉള്ളതു  പറഞ്ഞാൽ  എന്നെ രാഷ്‍ട്രീയത്തിലേക്കു  ആദ്യമായി സ്വാഗതം ചെയ്‍തത്  ഗൗരിയമ്മയാണ്. അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്‍ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും  എന്തു കൊണ്ടൊ  എനിക്ക്  ആ  'പച്ചപ്പ്‌ ' ആകർഷകമായി  തോന്നിയില്ല എന്ന് 
മാത്രം.
കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരഞ്‍ജലികള്‍.

click me!