ഇന്ന് അബദ്ധം പറ്റിയാൽ അടുത്ത അഞ്ച് വർഷം നമ്മൾ ഫൂളാകും: മുന്നറിയിപ്പുമായി ബാലചന്ദ്ര മേനോൻ

Published : Apr 09, 2026, 04:21 PM ISTUpdated : Apr 09, 2026, 04:27 PM IST
Balachandra menon

Synopsis

സംസ്ഥാനത്ത് കനത്ത പോളിംഗ് ആണ് നടക്കുന്നത്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധി എഴുതിയിരിക്കുകയാണ്. എല്ലായിടത്തും മികച്ച പോളിങ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരാകും അടുത്ത അഞ്ച് വർഷം കേരളം ഭരിക്കാൻ പോകുന്നതെന്ന ആകാംക്ഷയിലും കാത്തിരിപ്പിലുമാണ് ജനങ്ങൾ. നിരവധി സെലിബ്രിറ്റികളും തങ്ങളുടെ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. അവരുടേതായ പ്രതികരണങ്ങൾ അവർ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു. തതവസരത്തിൽ നടൻ ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്.

"ആരോ പറഞ്ഞത് പോലെ.. ഏപ്രിൽ ഒന്നിന് അബദ്ധം പറ്റിയാൽ ആ ദിവസം മാത്രമേ ഫൂളാവുകയുള്ളൂ. ഇന്ന് അബദ്ധം പറ്റിയാൽ അടുത്ത അഞ്ച് വർഷം നമ്മൾ ഫൂൾ ആകും. അതുകൊണ്ട് എല്ലാവരും വന്ന് അവരവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി, കേരളത്തെ ഐശ്വര്യ സമൃദ്ധമായ ഒരു സംസ്ഥാനമാക്കാൻ ഞാനും പ്രതിഛായയിലെ മുഖ്യമന്ത്രി എന്ന രീതിയിലും എല്ലാവരോടും ആ​ഹ്വാനം ചെയ്യുന്നു", എന്നായിരുന്നു ബാലചന്ദ്ര മേനോൻ പറഞ്ഞത്.

തൃപ്പൂണിത്തുറയിലാണ് ബാലചന്ദ്ര മേനോനും ഭാര്യയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നടി അഞ്ജലി നായര്‍ അദ്ദേഹത്തോട് അനുഗ്രഹം തേടാന്‍ എത്തിയിരുന്നു. പോളിങ്ങൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍, കുഴപ്പമില്ലാതെ പോകുന്നുവെന്നായിരുന്നു അഞ്ജലി നായരുടെ പ്രതികരണം. അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം എന്ന് അഞ്ജലി പറഞ്ഞപ്പോള്‍, നന്നായിരിക്കട്ടേ എന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍ അനുഗ്രഹിക്കുകയും ചെയ്തു. 

അതേസമയം, പ്രതിഛായ എന്ന സിനിമയാണ് ബാലചന്ദ്ര മേനോന്‍റേതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയത്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ മുഖ്യമന്ത്രിയായ അച്ഛന്‍ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. ബി ഉണ്ണികൃഷ്ണന്‍ ആയിരുന്നു പ്രതിഛായ സംവിധാനം ചെയ്തത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഭരതനും കുടുംബവും നിങ്ങളെ ചിരിപ്പിക്കും, ഒരു യഥാർത്ഥ ഡാർക്ക് കോമഡി'; 'ഭരതനാട്യം 2 മോഹിനിയാട്ടം' ആദ്യ റിവ്യു പറഞ്ഞ് തരുൺ മൂർത്തി
ദുൽഖർ ചിത്രം "ഐ ആം ഗെയിം" അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്