'പാല്‍തു ജാൻവര്‍' ഓണം കൊണ്ടുപോകുമോ?, ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

Published : Sep 02, 2022, 01:07 PM IST
'പാല്‍തു ജാൻവര്‍' ഓണം കൊണ്ടുപോകുമോ?, ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

Synopsis

'പാല്‍തു ജാൻവര്‍' കണ്ടവരുടെ പ്രതികരണങ്ങള്‍.

ഇത്തവണത്തെ ആദ്യ ഓണം റിലീസായി എത്തിയ ചിത്രമാണ് 'പാല്‍തു ജാൻവര്‍'. ബേസില്‍  ജോസഫ് നായകനായി എത്തിയ ചിത്രം ചിരിക്ക് പ്രധാന്യമുള്ള ഒന്നായിരിക്കും എന്ന് പ്രമോഷണല്‍ മെറ്റീയില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നതും അങ്ങനെ തന്നെ. ചെറു ചിരിയോടെ കാണാവുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് 'പാല്‍തു ജാൻവര്‍' എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍.

ഓരോ ജീവനും പ്രാധാന്യമുള്ളതാണ് എന്ന സന്ദേശം നല്‍കുന്ന മനോഹരമായ ഒരു ചിത്രമാണ് 'പാല്‍തു ജാൻവര്‍' എന്ന് ചിത്രം കണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്നു. ബേസിലും മറ്റ് താരങ്ങളും അടക്കമുള്ള അഭിനേതാക്കള്‍ മികവ് പുലര്‍ത്തുന്നു. കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 'പാല്‍തു ജാൻവര്‍' എന്നും സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുന്നു. തീയറ്ററില്‍ ആളെക്കൂട്ടുന്ന ഒരു ചിത്രമായി 'പാല്‍തു ജാൻവര്‍' മാറുമെന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍  ആണ് നിര്‍മാണം. നവാഗതനായ സംഗീത് പി രാജന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്.

ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധായകൻ. പാല്‍തു ജാൻവര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് രണദിവെയാണ്.  പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്.

Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു