ബേസിലേ..നീങ്കളാ..; ആവേശം നിറച്ച് 'രാവടി' ഫസ്റ്റ് ഗ്ലിംപ്സ്, താരത്തെ സ്വാ​ഗതം ചെയ്ത് തമിഴകം

Published : Jan 27, 2026, 11:19 AM IST
Raawadi

Synopsis

ബേസിൽ ജോസഫും എൽ കെ അക്ഷയ് കുമാറും പ്രധാന വേഷങ്ങളിലെത്തുന്ന "രാവടി" എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങി. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ഈ കോമഡി എന്റർടെയ്നർ സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും പുറത്ത്. ബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ പേര് "രാവടി". നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക്, ക്യാരക്ടർ ഗ്ലിംപ്സ് എന്നിവ പുറത്തു വിട്ടത്.

തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം, സമ്മർ റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണു. ബേസിൽ ജോസഫ്. എൽ കെ അക്ഷയ് കുമാർ എന്നിവർ കൂടാതെ ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ, നടി ഐശ്വര്യ ശർമ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ "സിറൈ" എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ കെ അക്ഷയ് കുമാർ. ഒരു സമ്പൂർണ്ണ കോമഡി എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, L.K. അക്ഷയ് കുമാർ, ജാഫർ സാദിഖ്, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ എന്നിവരുടെ വ്യത്യസ്തമായ ലുക്കുകൾ ഇതിനോടകം ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഛായാഗ്രഹണം - ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, വസ്ത്രങ്ങൾ - പ്രിയ, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ്ക്ക് കനത്ത തിരിച്ചടി, 'ജനനായകൻ' റിലീസിന് അനുമതിയില്ല
'ആ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിച്ചു, റിലീസായപ്പോൾ എന്റെ ഭാഗം കട്ട് ചെയ്തു കളഞ്ഞിരുന്നു..'; തുറന്നുപറഞ്ഞ് ഗിന്നസ് പക്രു