അത് ഫാമിലി, ഇത് ഫാലിമി; നായകനായി ബേസില്‍, ഫസ്റ്റ് ലുക്ക് 

Published : Oct 12, 2023, 01:43 PM IST
അത് ഫാമിലി, ഇത് ഫാലിമി; നായകനായി ബേസില്‍, ഫസ്റ്റ് ലുക്ക് 

Synopsis

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്.

ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിര്‍മ്മിച്ചതും ഈ ബാനറുകള്‍ ചേര്‍ന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടുകയാണ്.

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. 

സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡി ഒ പി - ബബ്ലു അജു, സംഗീത സംവിധാനം - വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ - നിധിന്‍ രാജ്‌മേ ആരോള്‍, മേക്ക് അപ് - സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ - സുനില്‍ കുമാരന്‍, കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് - പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്. വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന 'കുരുവിപാപ്പ'; പുതിയ പോസ്റ്റർ പുറത്ത് 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്'; ഇഷ്‍ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന് ചോദ്യം, തപ്‍സി പന്നുവിന്‍റെ മറുപടി വൈറല്‍
"പലിശക്ക് ലോണ്‍ എടുത്തുകൊടുത്താല്‍ ഇവർ മോട്ടിവേഷന്‍ നിര്‍ത്തി പണിക്ക് പോകുന്നത് ഞാൻ കാണിച്ചുതരാം": രമേശ് പിഷാരടി