"സർവ്വം മായയിൽ 10 മിനിറ്റ് റോൾ ആണെന്ന് റിയ ഞങ്ങളോട് കള്ളം പറഞ്ഞു": ബേസിൽ ജോസഫ്

Published : May 10, 2026, 03:30 PM IST
basil joseph about riya shibu

Synopsis

'സർവ്വം മായ'യിൽ തനിക്ക് 10 മിനിറ്റ് ദൈർഘ്യമുള്ള ചെറിയ വേഷമാണെന്ന് റിയ പറഞ്ഞിരുന്നു. എന്നാൽ സിനിമ കണ്ടപ്പോൾ ടൈറ്റിൽ കഥാപാത്രമായ 'മായ'യെയാണ് റിയ അവതരിപ്പിച്ചതെന്ന് മനസിലായെന്നും, തങ്ങളോട് നുണ പറഞ്ഞെന്നും ബേസിൽ തമാശയായി വെളിപ്പെടുത്തി. Basil Joseph about Riya Shibu

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു സർവ്വം മായ. ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സർവ്വം മായ. ആഗോള ബോക്സ്ഓഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിൽ റിയ ഷിബു ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബേസിൽ ജോസഫ് നായകനായി എത്തുന്ന അതിരടി എന്ന ചിത്രത്തിലും റിയ ഷിബു നായികയായാണ് എത്തുന്നത്. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിൻറെ പ്രൊമോഷൻ അഭിമുഖത്തിനിടെ റിയ ഷിബുവിന്റെ സർവ്വം മായയിൽ കഥാപാത്രത്തെ കുറിച്ച് ബേസിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സർവ്വം മായയിൽ അഭിനയിക്കുന്ന കാര്യം റിയ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും, അതിരടി ഷൂട്ട് കഴിയാൻ ആയപ്പോഴാണ് സർവ്വം മായ റിലീസ് ആയതെന്നും ബേസിൽ പറയുന്നു.

"സർവ്വം മായയിൽ അഭിനയിക്കുന്ന കാര്യം ഞങ്ങളോട് റിയ പറഞ്ഞിരുന്നില്ല. പറഞ്ഞു, പക്ഷെ അതിൽ ചെറിയ റോളാണ് 10 മിനിറ്റ് മാത്രമേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്. അതിരടിയുടെ ഷൂട്ട് തീരാൻ ആയപ്പോഴാണ് സർവ്വം മായ ഇറങ്ങുന്നത്. റിയയുടെ 10 മിനിറ്റ് ഉള്ള റോൾ കാണാൻ വേണ്ടി ഞാൻ തിയേറ്ററിൽ പോയി. പക്ഷെ സിനിമ തീരും വരെ റിയ ആയിരുന്നു. ടൈറ്റിൽ റോൾ, സർവ്വം മായയിൽ 'മായ' ആയിരുന്നു ഇവൾ. ഞങ്ങളോട് നുണയാണ് പറഞ്ഞത്." ബേസിൽ പറയുന്നു.

അതേസമയം മിന്നൽ മുരളി ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അതിരടി. മിന്നൽ മുരളിയുടെ സഹരചയിതായിരുന്ന അരുൺ അനിരുദ്ധൻ ആണ് ചിത്രം സമവിധാനം ചെയ്യുന്നത്. അരുൺ അനിരുദ്ധന്റെ ആദ്യ ചിത്രമാണ് അതിരടി. സാം ബോയ് എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രണ്ടും കല്‍പ്പിച്ച് സൂര്യ, കറുപ്പ് എങ്ങനെയുണ്ടാകും? ഇന്നറിയാം
ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?, ചര്‍ച്ചയായി ജീത്തു ജോസഫിന്റെ വാക്കുകള്‍