വീണ്ടും ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; 'ബസൂക്ക' അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

Published : Feb 23, 2024, 03:38 PM IST
വീണ്ടും ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; 'ബസൂക്ക' അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

Synopsis

ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു

മമ്മൂട്ടിയെ നായകനാക്കി ഡിനൊ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രേക്ഷകശ്രദ്ധ നേടിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ  ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനൊ ഡെന്നിസ്.

ഈ ചിത്രത്തിൻ്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. പ്രധാനമായും ഗൗതം വസുദേവ് മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനിയും ചിത്രീകരിക്കാനുള്ളത്. പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. കഥയിലും അവതരണത്തിലും
തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.

 

സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ബിജിത്ത് ധർമ്മടം.

ALSO READ : 'അന്ന് തട്ടിയെടുത്തു, വലിച്ചുകീറി, ഇന്ന്...'; 'മലൈക്കോട്ടൈ വാലിബന്‍' ഒടിടി റിലീസില്‍ പ്രശാന്ത് പിള്ള

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ