Behind Web Series : മലയാളത്തില്‍ ഒരു ത്രില്ലര്‍ വെബ് സിരീസ്; പ്രേക്ഷകശ്രദ്ധ നേടി ബിഹൈന്‍ഡ്

By Web TeamFirst Published Apr 21, 2022, 5:47 PM IST
Highlights

എം എക്സ് പ്ലെയറിലൂടെയാണ് സ്ട്രീമിംഗ്

എക്കാലത്തും പ്രേക്ഷകരുള്ള ചലച്ചിത്ര വിഭാഗമാണ് ത്രില്ലറുകള്‍. മലയാളത്തിലും ഈ വിഭാഗത്തില്‍ പെടുന്ന മിക്ക ചിത്രങ്ങളും വിജയം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു മലയാളം വെബ് സിരീസും ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് (Behind) എന്നു പേരിട്ടിരിക്കുന്ന സിരീസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്ര താരം അഭിഷേക് രവീന്ദ്രനാണ് (Abhishek Raveendran). റെജിമോന്‍ കപ്പപ്പറമ്പില്‍ നിര്‍മ്മിക്കുന്ന വെബ്‌സിരീസ് സംവിധാനം ചെയ്തിരിക്കുന്നത് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ സംവിധായകന്‍ ജോഷിയുടെ സഹായിയായി പ്രവര്‍ത്തിച്ച നിതീഷ് നാരായണനാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ത്രില്ലര്‍ ജോണറിലുള്ള വെബ് സീരിസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്  സുധീഷ് മോഹനാണ്. എംഎക്സ് പ്ലെയറിലൂടെയാണ് വെബ് സിരീസ് സ്ട്രീം ചെയ്യുന്നത്.

സസ്‌പെന്‍ഷനിലായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ രണ്ട് ദിവസങ്ങളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ  കേന്ദ്രകഥാപാത്രമായ സാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഭിഷേക് രവീന്ദ്രന്‍ അഭിനയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം നടത്തിയ ബിഹൈന്‍ഡ് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.  അഭിഷേക് രവീന്ദ്രനൊപ്പം അഖിലേഷ് ഈശ്വര്‍, ബിസ്മി, അമൃത വിജയ്, ഡിസ്‌നി, പ്രവീണ്‍, മിഥുന്‍ എബ്രഹാം, അര്‍ച്ചന, അല്‍ഫോന്‍സാ ജോസഫ്, തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

 

പ്രണവ് റെജിമോന്‍, സുജില്‍ സായ് എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നിക്സൺ ജോയ് ആണ്. ക്രിസ്പിന്‍ ചാക്കോ, ബിപിന്‍ എന്നിവര്‍ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ആണ്. ഗ്രാഷ് മുഖ്യ സംവിധാന സഹായായി പ്രവര്‍ത്തിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയാണ് സീരീസ് അവസാനിക്കുന്നത്.

കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു; സംവിധാനം സുധ കൊങ്കര

കെജിഎഫ് (KGF) ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസ് (Hombale Films) തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായിക സുധ കൊങ്കരയാണ് (Sudha Kongara) ചിത്രം ഒരുക്കുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന. തങ്ങളുടെ മുന്‍ ചിത്രങ്ങള്‍ പോലെ പുതിയ പ്രോജക്റ്റും രാജ്യമാകെ ശ്രദ്ധ നേടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കുറിപ്പില്‍ അവര്‍ പറയുന്നു.

പുനീത് രാജ്‍കുമാര്‍ നായകനായ 2014 ചിത്രം നിന്നിണ്ടലേ നിര്‍മ്മിച്ചുകൊണ്ട് രംഗത്തെത്തിയ ബാനര്‍ ആണ് ഹൊബാളെ ഫിലിംസ്. അവരുടെ നാലാമത്തെ ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1. കന്നഡ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ബാനറിന് ഇന്ത്യ മുഴുവനും ശ്രദ്ധ ലഭിക്കാന്‍ കെജിഎഫ് ഫ്രാഞ്ചൈസി കാരണമായി.

click me!