'എസ് ഐ ജോഷ്വ'യെ പരിചയപ്പെടുത്തി ചാക്കോച്ചന്‍; 'ബര്‍മുഡ' മോഷന്‍ പോസ്റ്റര്‍

Published : Jun 11, 2021, 06:29 PM ISTUpdated : Jun 11, 2021, 06:48 PM IST
'എസ് ഐ ജോഷ്വ'യെ പരിചയപ്പെടുത്തി ചാക്കോച്ചന്‍; 'ബര്‍മുഡ' മോഷന്‍ പോസ്റ്റര്‍

Synopsis

നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഷെയ്‍നിന്‍റെ നായക കഥാപാത്രം ആയിരുന്നെങ്കില്‍ മോഷന്‍ പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന 'എസ് ഐ ജോഷ്വ'യാണ്.

ഷെയ്‍ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബര്‍മുഡ'. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. കുഞ്ചാക്കോ ബോബനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്. നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഷെയ്‍നിന്‍റെ നായക കഥാപാത്രം ആയിരുന്നെങ്കില്‍ മോഷന്‍ പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന 'എസ് ഐ ജോഷ്വ'യാണ്.

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ തിരുവനന്തപുരമാണ്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചാമത് മലയാളി നടി, ഒന്നാമത് ആ തെന്നിന്ത്യൻ നായിക, ജനപ്രീതിയില്‍ ആദ്യ 10 പേരില്‍ രണ്ട് ബോളിവുഡ് താരങ്ങള്‍ മാത്രം
വമ്പൻ ക്യാൻവാസിൽ 'പള്ളിച്ചട്ടമ്പി'; മാസ്സ് ലുക്കിൽ ടൊവിനോ; വമ്പൻ അപ്‌ഡേറ്റ്