'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്

Published : Dec 24, 2024, 10:34 PM IST
'ബെസ്റ്റി'  ജനുവരി 24ന് തീയേറ്ററുകളിലേക്ക്

Synopsis

തെറ്റിദ്ധാരണകളുടെ പുറത്ത് വിവാഹമോചനം ചെയ്യപ്പെട്ട ദമ്പതികൾക്ക് ഇടയിലേക്ക് ഒരു സുഹൃത്ത് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

കൊച്ചി: ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി'  ജനുവരി 24ന് തീയേറ്ററുകളിലേക്ക്.  'മോഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഷാനു സമദ്  ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്യുന്നത്.
 
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക്  സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവ വികസങ്ങളിലൂടെ നർമ്മ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ഔസേപ്പച്ചൻ സംഗീതം ഒരുക്കുന്ന ഗാനങ്ങൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും സിനിമയിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ബെസ്റ്റിയിൽ.

 സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യ മനോജ്‌  തുടങ്ങിയ മറ്റ് മുൻനിര താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ  ലൊക്കേഷനുകളിൽ ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.  കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ:  ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി.

പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ.

സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ:  തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം,  സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. പി ആർ ഓ: എ.എസ് ദിനേശ്, റോജിൻ കെ റോയ്. മാർക്കറ്റിംഗ്: ടാഗ് 360 ഡിഗ്രി.

മലയാളത്തിലെ ആദ്യ സോംബി ചിത്രം 'മഞ്ചേശ്വരം മാഫിയ' വരുന്നു

പുഷ്പ 2 പ്രീമിയറില്‍ യുവതി കൊല്ലപ്പെട്ട സംഭവം: ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്, അല്ലുവിന് കുരുക്ക്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി