ജോയൽ ഡേവിസിന്റെ 'സോൾ മേറ്റ്സ്‌, ഒരു സാത്തുക്കുടി പ്രണയം' റിലീസ് നാളെ; നിര്‍മാണം ജസ്റ്റിന്‍ ചേട്ടന്‍ !

Published : Aug 29, 2026, 08:51 PM IST
Soulmates Oru Saathukudi Pranayam

Synopsis

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിലെ സാങ്കൽപ്പിക ഹ്രസ്വചിത്രമായ 'സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം' യഥാർത്ഥത്തിൽ റിലീസ് ചെയ്യുന്നു. ചിത്രം നാളെ രാവിലെ 10.30-ന് ഭാവന സ്റ്റുഡിയോസിൻ്റെ യൂട്യൂബ് ചാനലിലൂടെ എത്തും.

നിവിന്‍ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ട ആരും തന്നെ മറക്കാത്തൊരു പേരാണ് 'സോൾ മേറ്റ്സ്‌: ഒരു സാത്തുക്കുടി പ്രണയം'. നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന്‍റെ അനുജന്‍ ജോയലിന്‍റെ(സംഗീത് പ്രതാപ്) ഷോര്‍ട് ഫിലിമിന്‍റെ പേരാണിത്. ഡിപ്രെഷന് മരുന്ന് കഴിക്കുന്ന നായികയുടെ ഹൃദയഹാരിയായ കഥ എന്നാണ് സോള്‍ മേറ്റ്സിനെ കുറിച്ച് ജോയല്‍ പറയുന്നത്. ആ ഷോര്‍ട് ഫിലിം ഇനി സിനിമയില്‍ അല്ല പ്രേക്ഷകര്‍ക്ക് കാണാനാവും. അക്കാര്യം ഇപ്പോള്‍ സംവിധായകന്‍ ഗിരീഷ് എ.ഡി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

'സോൾ മേറ്റ്സ്‌: ഒരു സാത്തുക്കുടി പ്രണയം' എന്ന ഷോര്‍ട് ഫിലിം നാളെ റിലീസ് ചെയ്യും. നിര്‍മാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനല്‍ വഴി 10.30യ്ക്ക് ചിത്രം മലയാളികള്‍ക്ക് മുന്നിലെത്തും. ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ ഷൂട്ടിംഗ് മാത്രമാണ് കണ്ടതെങ്കില്‍ ആ സിനിമ എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഇപ്പോള്‍. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ കഥാപാത്രങ്ങളെ തന്നെയാണ് ക്രൂ മെമ്പേഴ്സ് ആയി പരിചയപ്പെടുത്തിയിരിക്കുന്നത്.

രചനയും ആശയവും: ജോയൽ ഡേവിസ്(സംഗീത് പ്രതാപ്), നിർമ്മാണം: ജസ്റ്റിൻ ഡേവിസ്(നിവിന്‍ പോളി). നന്ദൻ വെങ്കിടങ്ങ്, സായൂജ്യ, അഭിജിത്ത്, ജസ്റ്റിൻ, ആകാശ് ജോസഫ്, ഗ്ലിക്സൺ, ഷെൽവിൻ, റിയ, ജോയൽ എന്നിവരാണ് അഭിനേതാക്കള്‍(കഥാപാത്ര പേരുകള്‍). ബെത്‌ലഹേം കുടുംബ യൂണിറ്റിലെ മോറേലി സിസ്റ്റേഴ്സിന്‍റെ മോറേലി പിക്ചേഴ്സ് ആണ് ഷോര്‍ട് ഫിലിം അവതരിപ്പിക്കുന്നതെന്നും റിലീസ് അപ്ഡേറ്റില്‍ കുറിച്ചിരിക്കുന്നു. എന്തായാലും 'സോൾ മേറ്റ്സ്‌: ഒരു സാത്തുക്കുടി പ്രണയം' കാണാന്‍ മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നുവെന്നാണ് കമന്‍റുകളില്‍ നിന്നും വ്യക്തമാകുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘ടോക്സിക്കി’ലെ ഏറെ ചർച്ചയായ ‘വിഷ്യസ് ഫൈറ്റ്’; ആക്ഷൻ രംഗത്തിന് പിന്നിലെ കഥയുമായി ജെജെ പെറി
പാൻ ഇന്ത്യൻ ചിത്രം 'നാഗബന്ധം' ഹിന്ദി പതിപ്പും ഇനി മുതൽ ഒടിടിയിൽ കാണാം