
മലയാളത്തിൽ വൻ വിജയം കൊയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അതിർത്തികൾ കടന്നും വിജയം തുടരുന്നു. മലയാളത്തിലെ വൻ സ്വീകരണത്തിന് ശേഷം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം കണ്ട ശേഷം ഏറെ ഇഷ്ടപ്പെട്ട ഉലകനായകൻ കമൽഹാസൻ അണിയറപ്രവർത്തകരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. തുടർന്ന് ചിത്രത്തിന്‍റെ സംവിധായകൻ, നിർമ്മാതാക്കള്‍, താരങ്ങൾ എന്നിവർക്കൊപ്പം ഏറെ നേരം അദ്ദേഹം സിനിമയെക്കുറിച്ചും അതിന്‍റെ പ്രമേയത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒരു മികച്ച കുടുംബചിത്രത്തെ തമിഴിലും തെലുങ്കിലും എത്തിച്ച അണിയറപ്രവർത്തകരുടെ ശ്രമത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ചിത്രത്തിന്‍റെ തമിഴ്നാട്ടിലെയും തെലങ്കാനയിലെയും തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ്. വിതരണക്കാരുടെ നേതൃത്വത്തിലാണ് ഉലകനായകൻ കമൽഹാസനുമായി അണിയറപ്രവർത്തകർക്ക് പ്രത്യേക കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സിനൊപ്പം ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്.
ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് അന്യഭാഷകളിൽ ലഭിക്കുന്ന ഈ വലിയ സ്വീകരണം മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് പുറത്ത് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ