"ഭഗവാൻ ദാസന്‍റെ രാമരാജ്യം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Published : Jun 16, 2023, 05:29 PM IST
"ഭഗവാൻ ദാസന്‍റെ രാമരാജ്യം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Synopsis

അക്ഷയ് രാധാകൃഷ്ണൻ മുഖ്യ കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം.

ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ  പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിച്ചു ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. 

ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച്  ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.

റെഡിയാണോ എന്ന് ലോകേഷ്; പിന്നാലെ വിജയിയുടെ ലിയോ ചിത്രത്തിന്‍റെ വന്‍ വന്‍ അപ്ഡേറ്റ്; ആഘോഷിച്ച് ആരാധകര്‍.!

പേര് പോലെ സുന്ദരം; 'മധുര മനോഹര മോഹം' റിവ്യൂ

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്