കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഷാജി കൈലാസിന്‍റെ 'ഹണ്ട്' ഓഗസ്റ്റ് 9ന്

Published : Jul 27, 2024, 03:18 PM IST
കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഷാജി കൈലാസിന്‍റെ 'ഹണ്ട്' ഓഗസ്റ്റ് 9ന്

Synopsis

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ ത്രില്ലർ

തെന്നിന്ത്യൻ നായിക ഭാവനയെ പ്രധാന കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ഹണ്ട് എന്ന ഹൊറർ ത്രില്ലർ ചിത്രം ഓഗസ്റ്റ് ഒൻപതിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ ഏതാനും കോളെജുകളിൽ എത്തിയ ഭാവനയ്ക്കും സംഘത്തിനും ലഭിച്ചത് വമ്പൻ സ്വീകരണം. ആലുവ യു സി കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ എത്തിച്ചേർന്ന ഭാവന, അദിതി രവി, ഡെയ്ൻ ഡേവിഡ്, രാഹുൽ മാധവ്, നന്ദു, സുരേഷ് കുമാർ, ദിവ്യ നായർ, രചയിതാവ്  നിഖിൽ ആനന്ദ്, നിർമ്മാതാവ് കെ രാധാകൃഷ്ണൻ എന്നിവർ അക്ഷരാർത്ഥത്തിൽ കോളേജ് ക്യാമ്പസിനെ ഇളക്കി മറിച്ചു. കോളേജ് വിദ്യാർത്ഥികൾക്കൊപ്പമുള്ള ഇവരുടെ  ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ്, നന്ദു, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു  എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ - നിഖിൽ ആനന്ദ്, വരികൾ - സന്തോഷ് വർമ്മ, ഹരിതാ നാരായണൻ, സംഗീതം- കൈലാസ് മേനോൻ, ഛായാഗ്രഹണം- ജാക്സൻ ജോൺസൺ, എഡിറ്റിംഗ് - ഏ. ആർ അഖിൽ, കലാസംവിധാനം - ബോബൻ, കോസ്റ്റ്യും ഡിസൈൻ - ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഓഫീസ് നിർവ്വഹണം - ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് -  പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ. ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ആണ് ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

ALSO READ : 'മഹാരാജ' ഹിന്ദിയില്‍ എത്തിക്കാന്‍ ആ സൂപ്പര്‍താരം? റൈറ്റ്സ് വാങ്ങിയതായി റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'