
ഭാവന നായികയായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഹണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസാണ്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരിക്കും ഹണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷണല്‍ ചടങ്ങുകളുടെ അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.
ആലുവ യുസി കോളേജിന് പുറമേ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയിലെ കോളേജുകളിലും എത്തിയിരുന്നു. ഭാവനയും നന്ദുവും ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കുകയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജാക്സണ്‍ ജോണ്‍സണാണ്. ഭാവനയ്‍ക്കു പുറമേ ഷാജി കൈലാസ് ചിത്രത്തില്‍ അതിഥി രവി, രാഹുൽ മാധവ്, അജ്‍മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും കഥാപാത്രങ്ങളാകുന്നു.
ഭാവന മികച്ച ഒരു കഥാപാത്രമാകുന്ന ചിത്രം നിര്‍മിക്കുന്നത് കെ രാധാകൃഷ്‍ണൻ ആണ്. ഹണ്ടിന്റെ നിര്‍മാണം ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ കൺടോളർ സഞ്ജു ജെ. ഷാജി കൈലാസിന്റെ ഹണ്ടിന്റെ സംഗീത സംവിധാനം കൈലാസ് മേനോൻ നിര്‍വഹിക്കുന്നതും പ്രതീക്ഷയുണ്ടാക്കുന്നതാണ്.
ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. കലാസംവിധാനം ബോബനാണ് നിര്‍വഹിക്കുന്നത്. ഗാനങ്ങൾ സന്തോഷ് വർമയാണ് എഴുതിയിരിക്കുന്നത്. മേക്കപ്പ് പി വി ശങ്കറായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ ലിജി പ്രേമൻ. ഓഫീസ് നിർവഹണം ദില്ലി ഗോപൻ. പിആര്‍ഒ വാഴൂർ ജോസ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഫോട്ടോ ഹരി തിരുമല എന്നിവരാണ്.
Read More: അന്ന് വൻ ഫ്ലോപ്, വീണ്ടുമെത്തിയപ്പോള്‍ തിയറ്ററുകള്‍ നിറച്ച് ദേവദൂതൻ, റിലീസിന് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ