പല്ലവി ദേവയെ ഒരുപാട് ഇഷ്‍ടപ്പെടുന്നു, അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനെ ഓര്‍ത്ത് ഭാവന

Web Desk   | Asianet News
Published : May 19, 2020, 02:38 PM IST
പല്ലവി ദേവയെ ഒരുപാട് ഇഷ്‍ടപ്പെടുന്നു, അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനെ ഓര്‍ത്ത് ഭാവന

Synopsis

പല്ലവി ദേവയെ താൻ ഒരുപാട് ഇഷ്‍ടപ്പെടുന്നുവെന്ന് ഭാവന.

മലയാളത്തിലെ വേറിട്ട ഒരു സിനിമയായിരുന്നു അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ. ആദ്യം സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. രോഹിത് വി വി ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്‍തിട്ട് മൂന്ന് വര്‍ഷമാകുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി ഭാവന രംഗത്ത് എത്തുന്നു.  ചിത്രത്തിലെ കഥാപാത്രം തനിക്ക് ഏറെ ഇഷ്‍ടപ്പെട്ടതാണ് എന്ന് ഭാവന പറയുന്നു.

അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന് മൂന്ന് വര്‍ഷം. എന്റെ ഏറ്റവും ഇഷ്‍ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായി പല്ലവി ദേവ. അവളെ ഞാൻ വല്ലാതെ സ്‍നേഹിക്കുന്നു. അവളായി തീര്‍ന്നത് ഞാൻ ആസ്വദിച്ചിരുന്നു. അന്നത്തെ നമ്മുടെ ലൊക്കേഷൻ തമാശകള്‍ മിസ് ചെയ്യുന്നുവെന്നും ഭാവന എഴുതുന്നു.

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും