വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവന് ആശംസയുമായി ഭാവന

Published : Jan 22, 2020, 04:59 PM IST
വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവന് ആശംസയുമായി ഭാവന

Synopsis

നവീനും ഭാവനയും 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹിതരായത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സിനിമയില്‍ സജീവമല്ലാത്തപ്പോള്‍ പോലും ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയ്‍ക്കു പുറത്തുള്ള വിശേഷങ്ങളും ഭാവന ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.

ഭാവനയുടെ രണ്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഭാവന കൈകോര്‍ത്ത് പിടിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കൂ, എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍ എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. ഭാവനയ്‍ക്കും നവീനും ആശംസകളുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്‍തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബത്ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ബുക്കിം​ഗ് ആരംഭിച്ചു
അടുത്ത 7 സിനിമകളുടെ സംവിധായകർ ആരൊക്കെയെന്ന് പറഞ്ഞ് മോഹൻലാൽ