
സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് അമല്‍ നീരദ് (Amal Neerad)- മമ്മൂട്ടി (Mammootty) ടീമിന്‍റെ ഭീഷ്‍മ പര്‍വ്വം (Bheeshma Parvam). ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് അത്തരത്തിലുള്ള വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി. ഹൈപ്പിനോട് നീതി പുലര്‍ത്താനായ ഒരു വലിയ ചിത്രത്തിന്‍റെ ഭാഗമായ അണിയറപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ പഴയകാല ചിത്രമായി ടൈറ്റിലില്‍ എത്തിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് മാല പാര്‍വ്വതി.
മോളി എന്ന കഥാപാത്രമായാണ് മാല പാര്‍വ്വതി സ്ക്രീനില്‍ എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളിന്‍റെ സഹോദരന്‍ മത്തായി അഞ്ഞൂറ്റിക്കാരന്‍റെ ഭാര്യയാണ് മോളി. ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ കഥാപാത്രങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണിക്കുന്നതിന്‍റെ കൂട്ടത്തിലെത്തിയ തന്‍റെ ചിത്രമാണ് മാല പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. പ്രീ ഡിഗ്രി കാലത്ത് എടുത്ത ചിത്രമാണ് അതെന്ന് പറയുന്നു മാല പാര്‍വ്വതി. ഭീഷ്മ പർവ്വത്തിൽ, ടൈറ്റിലിൽ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു Sreejith ചോദിച്ചിരുന്നു. ഇതാണ് ആ പടം. പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള Paramount Studio യിൽ പോയി എടുത്തതാണ്. university union councilor ആയി അൾ സെയിൻ്റ്‌സ് കോളജിൽ മൽസരിക്കുന്ന സമയത്ത്, Notice-ൽ വയ്ക്കാനാണ് പടം എടുത്തത്, മാല പാര്‍വ്വതി ചിത്രത്തിനൊപ്പം കുറിച്ചു.
ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് (Amal Neerad) ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.