അത് തന്നെയല്ലേ ഇത്! പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ ചിത്രത്തില്‍ ആ മലയാള ചിത്രത്തിലെ 'അതേ സീന്‍' കണ്ടെത്തി പ്രേക്ഷകര്‍

Published : Jun 19, 2026, 08:33 AM IST
Bhooth Bangla has a similar scene to malayalam movie in ghost house inn

Synopsis

പ്രിയദർശൻ-അക്ഷയ് കുമാർ ടീമിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഭൂത് ബംഗ്ല ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു

ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന ഏറ്റവും വലിയ പരാതി അത് തെന്നിന്ത്യന്‍ വിജയ ചിത്രങ്ങള്‍ അനാവശ്യമായി റീമേക്ക് ചെയ്യുന്നു എന്നതാണ്. റീമേക്ക്‍വുഡ് എന്നും ബോളിവുഡിന് സോഷ്യല്‍ മീഡിയയില്‍ ഒരു പരിഹാസപ്പേര് ലഭിച്ചിരുന്നു. ദൃശ്യം 3 ആണ് ബോളിവുഡില്‍ ഇനി വരാനുള്ള ഒഫിഷ്യല്‍ റീമേക്ക്. എന്നാല്‍ ഇപ്പോഴിതാ ഒരു പുതിയ ബോളിവുഡ് ചിത്രത്തിലെ രം​ഗത്തില്‍ പഴയൊരു മലയാള ചിത്രത്തിന്‍റെ ഇന്‍സ്പിരേഷന്‍ കണ്ടെത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍. പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ ടീം വീണ്ടും ഒന്നിച്ച, ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ഭൂത് ബം​ഗ്ലയാണ് ആ ചിത്രം.

ഏപ്രില്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഒരാഴ്ച മുന്‍പ് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു. ഇതിന് പിന്നാലെ മലയാളത്തിലേതുള്‍പ്പെടെയുള്ള ചില പഴയ ചിത്രങ്ങളുമായുള്ള സാമ്യം ഭൂത് ബം​ഗ്ലയില്‍ കണ്ടെത്തി മലയാളികളായ സിനിമാപ്രേമികള്‍ രം​ഗത്തെത്തിയിരുന്നു. മലയാള ചിത്രങ്ങളായ ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്‍, പ്രിയദര്‍ശന്‍റെ തന്നെ ​ഗീതാഞ്ജലി, ഹിന്ദി ചിത്രം സ്ട്രീ തുടങ്ങിയ ചിത്രങ്ങളുമായുള്ള സാമ്യമാണ് ആരോപിക്കപ്പെട്ടത്. ഇപ്പോഴിതാ ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്നിലെ ഒരു രം​ഗം അതേപടി റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് പ്രിയദര്‍ശന്‍ എന്നും കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് ചിത്രങ്ങളുടെയും രം​ഗങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

 

ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്നില്‍ ഹരിശ്രീ അശോകന്‍ അഭിനയിച്ചിരിക്കുന്ന രം​ഗമാണ് ഭൂത് ബം​ഗ്ലയില്‍ പരേഷ് റാവല്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഹിന്ദി പ്രേക്ഷകരുടെ പള്‍സ് പ്രിയദര്‍ശനോളം മനസിലാക്കിയിട്ടുള്ള തെന്നിന്ത്യന്‍ സംവിധായകര്‍ വേറെയില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഭൂത് ബം​ഗ്ല നേടിയ ബോക്സ് ഓഫീസ് വിജയം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 ദിവസം കൊണ്ട് നേടിയത് 268.57 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 181.37 കോടിയും ​ഗ്രോസ് 214.82 കോടിയും. പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ഭൂത് ബം​ഗ്ല. വലിയ വിജയങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന സമീപകാല കരിയറില്‍ അക്ഷയ് കുമാറിനെ സംബന്ധിച്ചും ആശ്വാസമാണ് ഈ ചിത്രം നേടിയ വിജയം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; പരാതിയിൽ കഴമ്പില്ല, കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്
തമിഴ് നാടോടികളുടെ ജീവിതം പറയാന്‍ 'ചിന്നക്കുയില്‍'; ചിത്രീകരണം ആരംഭിച്ചു