വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്നു; നിര്‍മ്മാണം ബാദുഷ, ആശംസയുമായി ആരാധകര്‍

Web Desk   | Asianet News
Published : Dec 31, 2020, 10:49 AM ISTUpdated : Dec 31, 2020, 10:55 AM IST
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്നു; നിര്‍മ്മാണം ബാദുഷ, ആശംസയുമായി ആരാധകര്‍

Synopsis

ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ബിബിൻ കുറിച്ചു. 

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും ആദ്യമായി സംവിധായകരാകുന്നു. ബാദുഷയാണ് ‌ഇരുവരുടെയും ഒന്നിച്ചുള്ള സംവിധാന അരങ്ങേറ്റ ചിത്രം നിർമ്മിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും പിന്നാലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയവരുമാണ് ഇരുവരും.

ബിബിൻ ജോർജ് തന്നെയാണ് ഈ വിവരം സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ബിബിൻ ഇക്കാര്യം അറിയിച്ചത്.

ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ബിബിൻ കുറിച്ചു. ബിബിനും വിഷ്ണുവും തന്നെയാണ് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. 

പ്രിയമുള്ളവരെ, 2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ...

Posted by Bibin George on Wednesday, 30 December 2020

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'IFFKയിൽ മുടങ്ങാതെ വരാൻ ശ്രമിക്കാറുണ്ട്. ഇതൊരു ഉത്സവമല്ലേ..'
ഇഷ്‌ട്ടപ്പെട്ട സിനിമകൾ കാണാനാവാത്തത് വലിയ നിരാശയാണ്