ബിബിൻ ജോർജ്- ആൻസൻ പോൾ ഒന്നിക്കുന്ന ചിത്രം; 'ശുക്രൻ' വരുന്നു

Published : Nov 22, 2024, 04:03 PM ISTUpdated : Nov 22, 2024, 05:08 PM IST
ബിബിൻ ജോർജ്- ആൻസൻ പോൾ ഒന്നിക്കുന്ന ചിത്രം; 'ശുക്രൻ' വരുന്നു

Synopsis

ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം. 

രാഹുൽ കല്ല്യാൺ കഥയും തിരക്കഥ‬യും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ എത്തി. "ശുക്രൻ" എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റിൽ ലോഞ്ചും പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കലൂർ ഐഎംഎ ഹാളിൽ വെച്ച് നടന്നു. 

പ്രശസ്ത സംവിധായകൻ വിനയനായിരുന്നു ടൈറ്റിൽ ലോഞ്ചിങ് നിർവ്വഹിച്ചത്, നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും ചെയ്തു. ഒട്ടനവധി താരങ്ങളും, സംവിധായകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ചിത്രത്തിലെ താരങ്ങളായ ആൻസൻ പോൾ, ബിബിൻ ജോർജ്, എന്നിവരും പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ചിത്രത്തിലെ നായിക ആരാണെന്ന കാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. നീൽ സിനിമാസിന്റെ ബാനറിൽ എസ്കെജി ഫിലിംസും തമ്പുരാൻ ഇന്റർനാഷണൽ ഫിലിംസും അസ്സോസിയേറ്റ് ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ചിത്രത്തിന്റെ ക്യാമറ നിർവ്വഹിക്കുന്നത് മെൽബിൻ കുരിശിങ്ങൾ, മ്യൂസിക്ക് സ്റ്റിൽജു അർജ്ജുൻ, പ്രോജക്ട് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട്ട് ഡയറക്ടർ അസീസ് കരുവാരകുണ്ട്, മേക്കപ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ബുസി ബേബി ജോൺ , പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, ലിറിക്സ് വയലാർ ശരത്ത് ചന്ദ്രവർമ്മൻ, രാജീവ് ആലുമൽ‬, സൗണ്ട് മിക്സിങ് അജിത് എ ജോർജ് , സ്സ്റ്റിൽസ് വിഷ്ണു ആമി,ടൈറ്റിൽഡീസൈൻ ജോൺ കെ പോൾ, മോഷിയോൺഗ്രാഫിക്സ് ‬‭ ഡെയർ 2D എഫ് എക്സ്, അജിത് ഉണ്ണി, പബ്ലിസിറ്റി ഡിസൈൻ മനു ഡാവിഞ്ചി, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്ററേറ്റിൻമെന്റ്സ്, പി ആർ ഒ വാഴൂർ ജോസ്, അരുൺ പൂക്കാടൻ.

നീലവെളിച്ചത്തിന് ശേഷം ആഷിഖ് അബു ചിത്രം; 'റൈഫിള്‍ ക്ലബ്' റിലീസ് പ്രഖ്യാപിച്ചു

'അപൂർവ പുത്രന്മാർ' എന്ന ചിത്രമാണ് ബിബിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. വിഷ്ണു ഉണികൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.  രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; 'എന്നെ വീട്ടുകാർ മനസിലാക്കുന്നില്ലെ'ന്ന് കുറിപ്പ്
സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല ! ചർച്ചയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'