'ഹി ഈസ് ഓണ്‍ ബോര്‍ഡ്'; 'ബിഗ് ബ്രദര്‍' ജനുവരിയില്‍

By Web TeamFirst Published Nov 29, 2019, 7:45 PM IST
Highlights

നേരത്തേ ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു 'ബിഗ് ബ്രദര്‍'. പിന്നീട് ജനുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു.
 

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദര്‍' ജനുവരിയില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിന്റെ ആക്ഷന്‍ സ്വഭാവം വിളിച്ചോതുന്നതാണ് പോസ്റ്റര്‍.

നേരത്തേ ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു 'ബിഗ് ബ്രദര്‍'. പിന്നീട് ജനുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. 'ബിഗ് ബ്രദര്‍' എന്ന പേരല്ലാതെ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണഉ ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവര്‍ അഭിനയിക്കുന്നു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന സിദ്ദിഖ് ചിത്രമാണ് ഇത്. 

click me!