ഒന്നും രണ്ടുമല്ല, ഷോ കൗണ്ടില്‍ 15 ഇരട്ടി വര്‍ധന! തമിഴ്നാട്ടില്‍ വീണ്ടും ഞെട്ടിച്ച് 'ലക്കി ഭാസ്‍കര്‍'

Published : Nov 07, 2024, 09:00 AM IST
ഒന്നും രണ്ടുമല്ല, ഷോ കൗണ്ടില്‍ 15 ഇരട്ടി വര്‍ധന! തമിഴ്നാട്ടില്‍ വീണ്ടും ഞെട്ടിച്ച് 'ലക്കി ഭാസ്‍കര്‍'

Synopsis

ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം

തെലുങ്ക് സംസ്ഥാനങ്ങള്‍ക്കൊപ്പം തമിഴ്നാട്ടിലും ജനപ്രീതി നേടിയിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അവസാനമെത്തിയ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ അടക്കം അദ്ദേഹത്തിന്‍റെ തമിഴഅ ചിത്രങ്ങളില്‍ പലതും ഹിറ്റുകള്‍ ആയിരുന്നു. ഇപ്പോഴിതാ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ വലിയ പ്രേക്ഷകപ്രീതി നേടുകയാണ്.  രണ്ടാം വാരത്തില്‍ എത്തുമ്പോള്‍ ഷോ കൗണ്ടില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ചിത്രം നേടിയിരിക്കുന്നത്.

റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് തമിഴ്നാട്ടിലെ ചിത്രത്തിന്‍റെ വിതരണക്കാര്‍. വന്‍ അഭിപ്രായവും ബുക്കിംഗും നേടുമ്പോഴും ആവശ്യത്തിന് തിയറ്ററുകളും ഷോകളും ഇല്ല എന്ന വിമര്‍ശനം ആദ്യ ദിനങ്ങളില്‍ അവിടെ പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. പിന്നാലെ തമിഴ്നാട്ടിലെ ഷോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി തിയറ്റര്‍, മള്‍ട്ടിപ്ലെക്സ് ഉടമകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു. അത് ഫലം കാണുകയും ചെയ്തിരുന്നു. ഓരോ ദിവസവും ചിത്രത്തിന്‍റെ ഷോ കൗണ്ട് ഉയര്‍ന്നിരുന്നു. റിലീസ് ദിനത്തില്‍ 75 ഷോകള്‍ ആയിരുന്നെങ്കില്‍ ആറാം ദിനം 534 ഷോകളായിരുന്നു തമിഴ്നാട്ടില്‍. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ അതിലും കൂടിയിരിക്കുകയാണ് ചിത്രത്തിന്‍റെ ഷോ കൗണ്ട്!

തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ചിത്രം 268 തിയറ്ററുകളിലായി 1100 ഷോകള്‍ കളിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാര്‍. അത്രയും ഡിമാന്‍ഡ് ആണ് തിയറ്ററുകാര്‍ക്കിടയില്‍ ചിത്രം സൃഷ്ടിച്ചിരിക്കുന്നതെന്നും റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിക്കുന്നു. കേരളത്തിലും യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരിയാണ്. അതേസമയം ദുല്‍ഖറിന്‍റെ അടുത്ത ചിത്രം തമിഴിലാണ്. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് കാന്ത എന്നാണ്. 

ALSO READ : 'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിലെ പഞ്ചാബി ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ധനുഷ്- മമിത ചിത്രം കര, ഒടിടിയില്‍ എവിടെ?
വൻ ഡീല്‍, അനശ്വര രാജന്റെ തമിഴ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയി