'എസ്എസ്എംബി29' സംഭവം തന്നെ: ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ വന്‍ ബിസിനസ് ഡീല്‍ !

Published : Jul 04, 2025, 02:02 PM IST
SSMB 29 Movie

Synopsis

എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രം 'എസ്എസ്എംബി29' ന്‍റെ ഒടിടി റൈറ്റ്സ് ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പ് വിറ്റുപോയെന്ന് വിവരം

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി പുതിയ ചിത്രമായ 'എസ്എസ്എംബി29' തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. നിര്‍മ്മാതാക്കളോ സംവിധായകനോ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിടുന്നില്ലെങ്കിലും കൃത്യമായ ഇടവേളയില്‍ ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ പുറത്ത് എത്തുന്നുണ്ട്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര ജോനാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണ് എന്നാണ് സൂചന.

ഇപ്പോള്‍ പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും മുന്‍പ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് വിവരം. ചില തെലുങ്ക് ട്രാക്കര്‍മാരെ ഉദ്ധരിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി വില്‍പ്പനയില്‍ ഒന്നാണ് മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുമായി നടന്നത് എന്നാണ് വിവരം.

അതേ സമയം ചിത്രത്തിന്‍റെ പുതിയ ഷെഡ‍്യൂള്‍ ചിത്രീകരണത്തിനായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരാണസിയുടെ സെറ്റ് നിർമിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. വാരാണസിയിലെ പുണ്യനഗരത്തിന്റെ ഘാട്ടുകളും തെരുവുകളും ഹൈദരാബാദിൽ അതേപടി പുനഃസൃഷ്ടിക്കുന്ന ഈ സെറ്റ്, ചിത്രത്തിന്റെ പ്രധാന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കും എന്നാണ് വിവരം.

വാരാണസിയിൽ ഷൂട്ടിംഗ് നടത്തുന്നതിനുള്ള പ്രയോഗിക വെല്ലുവിളികളെ തുടര്‍ന്നാണ് രാജമൗലി ഈ കൂറ്റന്‍ സെറ്റ് നിർമിക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം. 'ബാഹുബലി', 'ആർആർആർ' തുടങ്ങിയ ചിത്രങ്ങളില്‍ വന്‍ സെറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ 'എസ്എസ്എംബി29'ലും തന്റെ പതിവ് രീതി ആവർത്തിക്കുകയാണ്.

ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞുവെന്നാണ് വിവരം. ഒഡീഷയിലെ ഷൂട്ടിംഗിന് ശേഷം, ഹൈദരാബാദിലെ ഈ വാരാണസി സെറ്റിൽ പ്രധാന രംഗങ്ങൾ ചിത്രീകരിക്കാനാണ് സംവിധായകന്റെ പദ്ധതി. ജൂലൈയിൽ മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും ചേർന്നുള്ള ഒരു പ്രധാന ഷെഡ്യൂൾ കെനിയയിലെ വനമേഖലകളിൽ നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആറ് വർഷത്തിന് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും താല്‍ക്കാലികമായി 'എസ്എസ്എംബി29' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ