
ഹൈദരാബാദ്: രാംചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ സിനിമയുടെ ടിക്കറ്റ് നിരക്കും ഷോകളും വർധിപ്പിച്ചുള്ള ഉത്തരവ് തെലങ്കാന സർക്കാർ പിൻവലിച്ചു. പൊതുജന താൽപര്യം, ആരോഗ്യം, സുരക്ഷ എന്നിവ കൃത്യമായി പരിഗണിക്കുന്നത് വരെ ഭാവിയിൽ അതിരാവിലെ ഷോകൾ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെ ഈ വിഷയത്തില്‍ തെലങ്കാന ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം എത്തിയത്. ഗെയിം ചേഞ്ചര്‍ നിർമ്മാതാക്കളുടെ ആപേക്ഷയെ തുടര്‍ന്ന് ജനുവരി 8 ന് തെലങ്കാന സര്‍ക്കാര്‍ ചിത്രത്തിന്‍റെ റിലീസ് ദിവസം പുലർച്ചെ 4 മണിക്ക് ഒരു അധിക ഷോ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നു.
ഇതുകൂടാതെ മൾട്ടിപ്ലക്സുകളില്‍ 100 രൂപയും സിംഗിള്‍ സ്ക്രീന്‍ തിയേറ്ററുകൾക്ക് 50 രൂപയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്. സര്‍ക്കാറിന്‍റെ ഈ തീരുമാനം തെലങ്കാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പുഷ്പ 2 പ്രമീയറിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ ഉണ്ടായ ദുരന്തത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി വിമര്‍ശിച്ചത്.
പുഷ്പ 2 ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് വര്‍ദ്ധനയും, പ്രത്യേക ഷോകളും ഇനി കോൺഗ്രസ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിനിമ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയും ഇക്കാര്യം അറിയിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് തെലങ്കാന ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ചെയർമാൻ കൂടിയായ ദിൽ രാജു നിർമ്മിച്ച ‘ഗെയിം ചേഞ്ചറിനായി’ സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും, അധിക ഷോകള്‍ നടത്താനും തെലങ്കാന സർക്കാർ അനുമതി നൽകിയത്.
സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ സതീഷ് കമാലും ഗോർല ഭരത് രാജും ഹൈക്കോടതിയിൽ റിട്ട് ഹർജികൾ സമർപ്പിച്ചിരുന്നു ഇതില്‍ കോടതി ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. പിന്നാലെ ശനിയാഴ്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ടിക്കറ്റ് വർധനയും അധിക ഷോകളും പിൻവലിച്ച് സംസ്ഥാന സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയത്.
അതേ സമയം സമിശ്ര പ്രതികരണം ലഭിച്ച് ബോക്സോഫീസില്‍ തിരിച്ചടി കിട്ടിയ രാം ചരണ്‍ നായകനായ ഗെയിം ചേഞ്ചര്‍ സിനിമയ്ക്ക് സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ