
ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻസി ടാസ്‍കിനെ ചൊല്ലി ശോഭയുമായി കൊമ്പുകോര്‍ത്ത് ഷിജു. ക്യാപ്റ്റൻസി ടാസ്‍കില്‍ അഖിലിന് സഹായം ചെയ്‍തില്ല എന്ന് പറഞ്ഞായിരുന്നു ഷിജുവിന്റെ ദേഷ്യപ്രകടനം. ശോഭയെ ഒന്ന് തളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ മുൻകൂര്‍ പ്ലാൻ ചെയ്‍തായിരുന്നു ഷിജുവിന്റെ രോഷപ്രകടനം.
ഗാര്‍ഡന്‍ ഏരിയയില്‍ തയ്യാറാക്കിയ ബാറുകളിലൂടെ ബാലന്‍സ് ചെയ്‍ത് നടന്ന് കൈയിലുള്ള ഓരോ സ്റ്റിക്കുകളിലായി ബോളുകള്‍ കൊണ്ടുവന്ന് അപ്പുറത്തെ വശത്തുള്ള ഒരു ട്രേയില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്‍ക്. അനിയൻ മിഥുനും അഖില്‍ മാരാറും തമ്മിലായിരുന്നു മത്സരം. പഴയ ക്യാപ്റ്റനായ ശോഭ ക്യാപ്റ്റൻസി ടാസ്‍കില്‍ അഖിലിനെ സഹായിച്ചില്ലെന്ന് മത്സരാര്‍ഥികളില്‍ ചിലര്‍ പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടാലോ എന്ന് അഖിലോട് തന്നെ ചോദിച്ച് ഷിജു ശബ്‍ദം ഉയര്‍ത്തുകയായിരുന്നു.
അഖിലിന് ബോള്‍ എന്തുകൊടുത്തില്ല, മിഥുന് കൊടുത്തല്ലോ എന്ന് ഷിജു ശോഭയോട് ചോദിച്ചു. അവിടെ ബോളൊന്നും താൻ കണ്ടിട്ടില്ല എന്ന് ശോഭ പറഞ്ഞു. തുടക്കത്തില്‍ ബോളൊന്നും അഖിലിന്റെ അടുത്ത് ഉണ്ടായിരുന്നില്ല എന്ന് ഷിജു പറഞ്ഞു. സ്റ്റാര്‍ട്ടിംഗില്‍ അല്ലേ അഖിലിന് ബോള്‍ വേണ്ടേിയിരുന്നത് എന്നും ഷിജു ചോദിച്ചു.
വിഷയത്തില്‍ ശോഭയ്‍ക്ക് കുറ്റബോധമുണ്ടെന്ന് പിന്നീഷ് ഷിജു അഖിലിനോട് പറഞ്ഞു. രസകരവും എന്നാല്‍ വിഷമകരവുമായ ഒരു ഫിസിക്കല്‍ ടാസ്‍കായിരുന്നു ബിഗ് ബോസ് നല്‍കിയത്. തുടക്കത്തല്‍ മിഥുനും അഖിലും വിഷമിച്ചെങ്കിലും പതിയ ട്രാക്കിലിക്ക് എത്തി. എന്നാല്‍ വുഷു താരം ആയതിനാല്‍, വലിയ രീതിയിലുള്ള ബാലന്‍സ് വേണ്ട ഒന്നാണ് ബിഗ് ബോസ് ക്യാപ്റ്റൻസി ടാസ്‍കായി നല്‍കിയത് എന്നതിനാലും അനിയന്‍ മിഥുന്‍ വിജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. ബിഗ് ബോസ് ക്യാപ്റ്റൻസി ടാസ്‍കില്‍ അഖിലായിരുന്നു പക്ഷേ വിജയിച്ചത്. മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചത് അനിയന്‍ മിഥുന് ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ മോശം പ്രകടനത്തിന് ജയില്‍ശിക്ഷ ശോഭയ്‍ക്കും നാദിറയ്‍ക്കും.
Read More: സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്