
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുകയാണ്. ഓഗസ്റ്റ് 3 ഞായറാഴ്ച ഷോയുടെ ഗ്രാന്റ് ലോഞ്ച് നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള ആദ്യ കൗണ്ട് ഡൗൺ ടീസർ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇനി ആറ് ദിവസം മാത്രമാണ് ഷോ തുടങ്ങാൻ ബാക്കിയുള്ളത്. ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് ചാനലിലും പ്രേക്ഷകർക്ക് സീസൺ 7 കാണാനാവുന്നതാണ്.
ബിഗ് ബോസ് സീസൺ 7 ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. ഇതിനോടകം ലാസ്റ്റ് പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്നു കഴിഞ്ഞു. അഭിനേതാക്കൾ, ഗായകൻ, ലെസ്ബിയൻ കപ്പിൾസ്, കൊമേഡിയൻന്മാർ അടക്കം ഒട്ടനവധി പേർ ലിസ്റ്റിലുണ്ട്. ഒപ്പം വെയ്റ്റിംഗ് ലിസ്റ്റിലും കുറച്ചുപേരുണ്ട്. ബിഗ് ബോസ് മല്ലു ടോക്സിന്‍റേതാണ് പ്രെഡിക്ഷന്‍ ലിസ്റ്റ്.
ബിബി മലയാളം സീസൺ 7 അവസാന പ്രെഡിക്ഷൻ ലിസ്റ്റ്
ഷാനവാസ്- നടൻ(രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയൻ)
രേണു സുധി- സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി നിൽക്കുന്നയാൾ
വിശ്വ മ്യൂസിക്- റാപ്പർ
രേഖ രതീഷ്- അഭിനേത്രി
ആദില, നൂറ- ലെസ്ബിയൻ കപ്പിൾ
അനുമോൾ- അഭിനേത്രി
ജിഷിൻ മോഹൻ- നടൻ
മുൻഷി രഞ്ജിത്ത്- നടൻ
അക്ബർ ഖാൻ- ഗായകൻ
അപ്പാനി ശരത്ത്- നടൻ
അഭിശ്രീ- നടൻ
ബിന്നി സെബാസ്റ്റ്യൻ- നടി
റാണിയ റാണ- പ്രിൻഡ് ആന്റ് ഫാമിലി താരം
മാധവ് നായകർ- ഗായകൻ
കലാഭവൻ സരിക- അഭിനേത്രി, ഗായിക
ആര്യൻ- മോഡൽ, നടന്ഡ
ബിൻസി- റേഡിയോ ജോക്കി
ഒണിയൽ സാബു- ഫുഡ് വ്ലോഗർ, ആർട്ടിസ്റ്റ്
ദീപക് മോഹൻ- സ്റ്റാന്റ് അപ്പ് കൊമേഡിയൻ
നിവീൻ- സ്റ്റൈലിഷ്, ഫാഷൻ കൊറിയോഗ്രാഫർ
ബബിത ബാബി- ഇൻഫ്ലുവൻസർ
അവന്തിക മോഹൻ- നടി
ശാരിക- അവതാരക
ബിനീഷ് ബാസ്റ്റിൻ- ആർട്ടിസ്റ്റ്
ആദിത്യൻ ജയൻ- നടൻ
റോഹൻ ലോണ- അവതാരകൻ
അഞ്ജലി- മുൻ ആർജെ, ഇൻഫ്ലുവൻസർ
അമൃത നായർ- നടി
അമയ പ്രസാദ്- ട്രാൻസ് വുമൺ, അഭിനേത്രി
ജാസി
മാഹി മച്ചാൻ
ഇഷാനി ഇഷ