
വേദ് ലക്ഷ്‍മിയാണ് ഇന്നലത്തെ എപ്പിസോഡില്‍ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി പുറത്തേയ്‍ക്ക് വന്നത്. പുറത്തെത്തിയ ലക്ഷ്‍മി മോഹൻലാലിനോട് പ്രതികരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ലക്ഷ്‍മിയുടെ അഭിപ്രായത്തില്‍ ഇതിന്റെ വിന്നര്‍ ആരായിരിക്കും എന്നാണ് കരുതുന്നത് എന്നായിരുന്നു മോഹൻലാല്‍ ചോദിച്ചത്. ഇതിന് വ്യക്തമായി ലക്ഷ്‍മി മറുപടി നല്‍കുകയും ചെയ്‍തു.
ലക്ഷ്‍മിയുടെ വാക്കുകള്‍
ഞാൻ ഇവിടെ വരുമ്പോള്‍ എന്റെ ഫേവറേറ്റീവ് കണ്‍ടസ്റ്റന്റ് നെവിനാണ്. അകത്ത് കയറിയിട്ടും നെവിനാണ്. ഇപ്പോള്‍ ഞാൻ ഇറങ്ങുമ്പോഴും നെവിനോട് പറഞ്ഞതും ഇതാണഅ. ഫുഡ് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഫിറ്റ്‍നെസ് ശ്രദ്ധിക്കണം എന്ന്. പല പല ആസ്‍പക്റ്റ്സ് ഉള്ള ഒരു മനുഷ്യനാണ് നെവിൻ. ആള്‍ക്ക് അച്ചടക്കത്തിന്റെ ഒരു കുറവേയുള്ളൂ. ഗെയ്‍മറാണ്. നല്ല ബുദ്ധിയുണ്ട്. ഫിസിക്കല്‍ ടാസ്‍കാണ് ഇനി വരുന്നത്. നെവിനാണ് എന്റെ കണ്ണില്‍ ഏറ്റവും അര്‍ഹനായ വ്യക്തി.
ആരാണ് വേദ് ലക്ഷ്‍മി?
ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്‍ധയുമാണ് വേദ് ലക്ഷ്‍മി. ഒരു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുമുണ്ട്. മുൻ ബിഗ് ബോസ് മലയാളം വിന്നറായ അഖിൽ മാരാർ പ്രധാന കഥാപാത്രമായി എത്തിയ മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിലാണ് ലക്ഷ്‍മി അഭിനയിച്ചിരിക്കുന്നത്. ഗീതു എന്നാണ് ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബ്രാൻഡിംഗിലും മാർക്കറ്റിംഗിലും അവർ വ്യത്യസ്തതകൾ തേടി. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഏറെ ശ്രദ്ധനേടാനും ലക്ഷ്‍മിക്ക് സാധിച്ചിട്ടുണ്ട്.
ഈ സീസണിലെ തന്നെ ഏറ്റവും വിവാദപരമായ പല ചർച്ചകൾക്കും തുടക്കമിട്ട മത്സരാർത്ഥിയാണ് വേദ് ലക്ഷ്‍മി. ഉയർന്നും താഴ്ന്നും പല ആഴ്ചകളിലും മാറിമറിഞ്ഞ ഗ്രാഫുണ്ടായിരുന്ന മത്സരാർത്ഥിയുമാണ് ലക്ഷ്‍മി. ടാസ്കിനിടെ അക്ബറുമായി ഉണ്ടായ പ്രശ്നത്തിൽ ലക്ഷ്മി നടത്തിയ ആന്റി LGBTQ പ്രസ്താവനകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. ആദില, നൂറ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ലക്ഷ്മിയുടെ ഈ പരാമർശങ്ങൾ. മോഹൻലാൽ ചോദ്യം ചെയ്തപ്പോൾപ്പോലും ലക്ഷ്മി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും queer വ്യക്തികളെ തന്റെ വീട്ടിൽ കയറാൻ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവച്ചു.
ഇതേ ആഴ്ച തന്നെ മസ്താനി-ഒനീൽ എന്നിവരുടെ പ്രശ്‍നത്തിലെ ലക്ഷ്‍മിയുടെ ഇടപെടലുകളും പ്രസ്താവനകളും അതിനോടുള്ള ഒനീലിന്റെ പ്രതികരണവും ലക്ഷ്‍മിയുടെ ഇമേജ് പുറത്ത് കൂടുതൽ മോശമാക്കിമാറ്റി. ആളുകളെ വളരെ വേഗം ജഡ്ജ് ചെയ്ത് മുൻപിൻ നോക്കാതെ എടുത്തുചാടി പ്രതികരിക്കുന്ന ലക്ഷ്‍മിയുടെ പെരുമാറ്റം വലിയ വിമർശനങ്ങൾ ഉണ്ടാക്കുകയും ചെയ്‍തു. ചുരുക്കത്തിൽ ആ വീക്കെൻഡ് എപ്പിസോഡിൽ മുഴുവൻ കണ്ടത് മോഹൻലാലിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്ന ലക്ഷ്‍മിയെ ആണ്. എന്നാൽ തൊട്ടടുത്ത ആഴ്ചയിലെ ഹോട്ടൽ ടാസ്കിൽ അതിഥികളായെത്തിയ ശോഭ, റിയാസ് എന്നിവരുടെ ലക്ഷ്മിയോടുള്ള പെരുമാറ്റം പ്രേക്ഷകരിൽ വീണ്ടും അവർക്കൊരു പോസിറ്റീവ് ഇമേജ് ഉണ്ടാക്കാൻ പോന്നതായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ നെഗറ്റീവ് ഇമേജിനെ ഒരു പരിധിവരെ തൊട്ടടുത്ത ആഴ്ചയിൽ ലക്ഷ്മി കവർ ചെയ്തു എന്നുവേണം പറയാൻ. എന്നാൽ അതിനുശേഷം കാര്യമായി വീട്ടിൽ എന്തെങ്കിലും ചെയ്യാൻ പലപ്പോഴും ലക്ഷ്‍മിക്ക് കഴിഞ്ഞിട്ടില്ല. ഒടുവിലിപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പടിയിറങ്ങിയിരിക്കുകയാണ് ലക്ഷ്‍മി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക