'ആ ആം​ഗ്യം ബുദ്ധിമുട്ടുണ്ടാക്കി, ഒരടി പൊട്ടിച്ചു'; ലുലുമാളിൽ വച്ച് മോശം അനുഭവം ഉണ്ടായെന്ന് ബിബി താരം

Published : Jun 02, 2023, 09:11 PM IST
'ആ ആം​ഗ്യം ബുദ്ധിമുട്ടുണ്ടാക്കി, ഒരടി പൊട്ടിച്ചു'; ലുലുമാളിൽ വച്ച് മോശം അനുഭവം ഉണ്ടായെന്ന് ബിബി താരം

Synopsis

ലുലു മാളിൽ വച്ച് ‍ഡ്രൈവറായ ഒരാൾ തന്നോട് മോശമായ ആം​ഗ്യം കാണിച്ചുവെന്ന് ദേവു പറയുന്നു.

കൊച്ചി: ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് കൂടുതൽ സുപരിചിതയായ ആളാണ് ദേവു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി എന്ന ദേവു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ബി​ഗ് ബോസിൽ ശക്തയായ മത്സരാർത്ഥികളിൽ ഒരാള് കൂടിയായിരുന്നു ദേവു. പക്ഷേ ബിബി ഹൗസിലെ മുന്നോട്ടുള്ള യാത്ര പകുതിയിൽവച്ച് അവർക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തനിക്ക് കൊച്ചി ലുലു മാളിൽ വച്ച് നടന്ന മോശം പ്രവർത്തിയെ ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തിരിക്കുകയാണ് ദേവു. 

ലുലു മാളിൽ വച്ച് ‍ഡ്രൈവറായ ഒരാൾ തന്നോട് മോശമായ ആം​ഗ്യം കാണിച്ചുവെന്ന് ദേവു പറയുന്നു. തനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ലെന്നും ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാൾ പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചുവെന്നും ദേവു പറയുന്നു. അയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അയാൾക്ക് ഒരടി തനിക്ക് കൊടുക്കേണ്ടി വന്നെന്നും ദേവു പറഞ്ഞു. 

ദേവുവിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് വൈകുന്നേരം ലുലു മാളിൽ വച്ചാണ് സംഭവം നടക്കുന്നത്. എനിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഓട്ടോയുടെ ബില്ല് സുഹൃത്ത് കൊടുക്കുന്നതിനിടെ ഞാൻ പാർക്കിങ്ങിലേക്ക് മാറി നിന്നു. ആ സമയം ഒരു വ്യക്തി എന്റെ കണ്ണിൽ നോക്കിക്കൊണ്ട് തന്നെ മോശമായൊരു ആം​ഗ്യം കാണിച്ചു. ആദ്യം ചുണ്ടിലൊക്കെ ചൂട് അടിക്കുമ്പോൾ ചെയ്യുന്നത് പോലെ എന്നാണ് കരുതിയത്. മനുഷ്യസഹജം ആണെന്നാണ് ചിന്തിച്ചത്. പക്ഷേ ആ സമയത്ത് എന്നെ കണ്ണിൽ നോക്കിതന്നെ ആയാൾ ആ ആം​ഗ്യം കാണിച്ച് കൊണ്ടേയിരുന്നു. എന്റെ അടുത്തു കൂടെ ആയാൾ കടന്ന് പോയപ്പോൾ ഞാൻ പുറകെ പോയി. ഇതിനിടയിൽ എന്റെ ​ഗസ്റ്റ് അകത്തുണ്ട് എന്ന് സെക്യൂരിറ്റിയോട് ഇയാൾ പറഞ്ഞപ്പോഴാണ് ആള് ഡ്രൈവർ ആണെന്ന് മനസിലായത്. ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്തതാണ് അയാൾ ചെയ്തത്. ഞങ്ങൾ അയാളെ പിടിക്കാൻ പോകുന്നത് പോലെ നടന്നപ്പോൾ, ആയാൾ മാളിൽ നിന്നും ഇറങ്ങിയോടി. ആ സമയത്ത് ലുലുവിലെ സെക്യൂരിറ്റി അയാളെ ബ്ലോക്ക്ചെയ്തു. അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അയാളെ ബ്ലോക്ക് ചെയ്ത സെക്യൂരിറ്റിയോട് താങ്ക്സ് ഉണ്ട്. ഇയാള് ചെന്ന് തന്നെ രണ്ട് പേര് ഫോളോ ചെയ്യുന്നുണ്ടെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. ഞാൻ കാര്യങ്ങൾ അവരെ ധരിപ്പിച്ചു. ഒരടി പൊട്ടി. എനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ല. ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാൾ പറഞ്ഞു. ഞാൻ എടുത്ത് ചോദിച്ച് കഴിഞ്ഞപ്പോഴാണ് അയാൾ ഒടുവിൽ സമ്മതിച്ചത്. ക്ഷമിക്കണം എന്നും പറഞ്ഞു. ഞാൻ അയാളെ അടിച്ചു. എനിക്കും ഒരു മകൾ ഉള്ളതാണ്. ഇയാൾ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകൾക്ക് അറിയാം എന്നെനിക്കറിയില്ല. അയാൾ അഭിനയിച്ച് അങ്ങ് തകർക്കുകയാണ്. അവിടെ വച്ച് ഞാൻ ക്ഷമിച്ച് വിട്ടിരുന്നെങ്കിൽ മുന്നോട്ട് എന്താകും എന്നെനിക്കറിയില്ല. ഒടുവിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി കൊടുത്തു. കേസ് ഫയൽ ചെയ്യാൻ പോകുവാണ്. കോതമം​ഗലം സ്വദേശിയായ ഡ്രൈവർ ആണ് അയാൾ. 

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ഈ പ്രശ്നത്തിൽ വരാൻ പോകുന്ന നെ​ഗറ്റീവ് കമന്റുകൾക്ക് എതിരെയും ദേവു സംസാരിച്ചു. "ബി​ഗ് ബോസ് സീസൺ അഞ്ചിൽ നിന്നും ഇറങ്ങിയ ദേവു ആയത് കൊണ്ടല്ല ഇവിടെ ഇങ്ങനെ ഒരു പ്രശ്നം നടന്നിരിക്കുന്നത്. സാധാരണ വ്യക്തി എന്ന നിലയിൽ ഞാൻ ഇത്തരം പ്രവർത്തികൾക്ക് എതിരെ ശബ്ദമുയർത്തും. ഇത് വെറുതെ കണ്ടന്റ് ആണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ, അവർക്കും കുടുംബം ഉണ്ട്. അവർക്കെതിരെ ഇത്തരം പ്രവർത്തികൾ ഉണ്ടാകുമ്പോൾ ചെയ്യേണ്ട മെസേജാണ് എങ്ങനെ കൃത്യസമയത്ത് പ്രതികരിക്കാം എന്നുള്ളത്. നമ്മൾ വോയ്സ് റെയ്സ് ചെയ്യേണ്ട സമയത്ത് ചെയ്യണം. നമ്മൾ ചിൽ ആകാൻ വരുന്നൊരു ഇടമാണ് ലുലു മാൾ. അവിടെ ഇവൻ ഇത്ര വൃത്തികെട്ട രീതിയിൽ പെരുമാറുന്നുണ്ടെങ്കിൽ എത്ര ദൈര്യം ഉണ്ടായിരിക്കണം അവന്. ആ ആംഗ്യം എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി", എന്നാണ് ദേവു പറയുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം