
ബിഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. “ വരുന്ന വഴി എന്റെ കാർ ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാര്‍ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
ബിഗ് ബോസ് സീസണ്‍ നാലില്‍ ഏറെ പ്രേക്ഷപ്രീതി നേടിയ താരമാണ് റോബിന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ശാരീരികമായി കൈയ്യേറ്റം ചെയ്‍തതിനാല്‍ ഷോയില്‍ നിന്നും പുറത്താക്കുക ആയിരുന്നു.
അതേസമയം, റോബിന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. 'ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ',എന്നാണ് സന്തോഷ് ടി കുരുവിള പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്.
'ബഡ്ജറ്റിന്‍റെ 70 ശതമാനവും പ്രതിഫലം'; മലയാള സിനിമ പ്രതിസന്ധിയിലെന്ന് ജി സുരേഷ് കുമാര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ