'ഹെൽത്തിയായി അത് ക്ലോസ് ചെയ്തു, ദിൽഷയെ ആരും നെ​ഗറ്റീവ് പറയരുത്'; അഭ്യർത്ഥനയുമായി റോബിൻ

Published : Aug 24, 2022, 10:00 PM IST
'ഹെൽത്തിയായി അത് ക്ലോസ് ചെയ്തു, ദിൽഷയെ ആരും നെ​ഗറ്റീവ് പറയരുത്'; അഭ്യർത്ഥനയുമായി റോബിൻ

Synopsis

തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ, തന്റെ വധു ആരതി പൊടി ആണെന്നും പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ പേരിൽ ഷോയിൽ നിന്നും 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നിരുന്നു. എന്നാൽ തന്നെയും മറ്റേതൊരു മത്സരാർത്ഥിക്കും ലഭിക്കുന്നതിനെക്കാൾ വലിയൊരു ആരാധക സമൂഹത്തെയാണ് റോബിൻ സ്വന്തമാക്കിയത്. ഒരുപക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യമാകും ഒരു മത്സരാർത്ഥിക്ക് ഇത്രയേറെ ഫാൻ ബേസ് ഉണ്ടാകുന്നത്. ബി​ഗ് ബോസ് സീസൺ 4 ആരംഭിച്ചത് മുതൽ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്. എന്നാൽ ഷോ അവസാനിച്ച് കുറച്ച് നാൾ മാത്രമേ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ദിൽഷയേയും കുടുംബത്തേയും കുറിച്ച് ​നെ​ഗറ്റീവ് പറയുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് റോബിൻ. 

ഇൻസ്റ്റാ​ഗ്രാം ലൈവിലൂടെയാണ് റോബിൻ ഇക്കാര്യം പറഞ്ഞത്. ദിൽഷയും താനും തമ്മിൽ ബി​ഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങി. ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഒന്നും മെയ്ന്റൈൻ ചെയ്യുന്നില്ല. ഹെൽത്തി ആയിട്ട് അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരിൽ പ്രശ്നങ്ങളും കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ടെന്നും അതൊന്നും ഇനി വേണ്ടെന്നും റോബിൻ പറയുന്നു.  

ഡോ. റോബിന്റെ വാക്കുകൾ ഇങ്ങനെ

വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ദിൽഷയും ഞാനും തമ്മിൽ ബി​ഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങി. ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഒന്നും ഞങ്ങൾ മെയ്ന്റൈൻ ചെയ്യുന്നില്ല. ഹെൽത്തി ആയിട്ട് അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരിൽ പ്രശ്നങ്ങളും കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്റെ ഒരു അഭ്യർത്ഥനയാണ് അതൊന്നും ഇനി വേണ്ട. കാരണം ദിൽഷ ദിൽഷയുടേതായ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്. ഞാൻ എന്റെ ലൈഫുമായും മുന്നോട്ട് പോകുന്നു. രണ്ട് പേർക്കും കരിയറും ലൈഫും ഉണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യൽ മീഡിയ ഫൈറ്റ്സും കാര്യങ്ങളും ഒന്നും വേണ്ടെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ഞാൻ സൂരജുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങളെല്ലാം ഞങ്ങൾ സോൾവ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ദൈവത്തെ ഓർത്ത് ദിൽഷയെയോ അവരുടെ ഫാമിലിയേയോ ആരെയും പറ്റി നെ​ഗറ്റീവ് പറയരുത്. ഈ പ്രശ്നം ഇതോട് കൂടി അവസാനിക്കണം. എല്ലാവരും ഹാപ്പി ആയിട്ടിരിക്കുക. ഒറ്റ ലൈഫേ ഉള്ളൂ. നമ്മൾ ഈ അനാവശ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ഹാപ്പിയായിട്ട് ജീവിക്കുകയാണ് വേണ്ടത്. 

അതേസമയം, താൻ വിവാഹിതനാകാൻ പോകുന്ന കാര്യം റോബിൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ, തന്റെ വധു ആരതി പൊടി ആണെന്നും പറഞ്ഞു. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള വിരാമമായിരുന്നു റോബിന്റെ വെളിപ്പെടുത്തൽ. 

ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി