വീട്ടുകാരുടെ സമ്മതം ഇല്ലാതെ വൈല്‍ഡ് കാര്‍ഡില്‍ വന്ന് ബിഗ്ബോസ് കിരീടം: അർച്ചനയ്ക്ക് കിട്ടിയ സമ്മാനങ്ങള്‍.!

Published : Jan 16, 2024, 11:41 AM IST
വീട്ടുകാരുടെ സമ്മതം ഇല്ലാതെ വൈല്‍ഡ് കാര്‍ഡില്‍ വന്ന് ബിഗ്ബോസ് കിരീടം: അർച്ചനയ്ക്ക് കിട്ടിയ സമ്മാനങ്ങള്‍.!

Synopsis

അതേ സമയം തന്‍റെ അനുവാദം ഇല്ലാതെയാണ് മകള്‍ ബിഗ്ബോസിന് എത്തിയതെന്നും. ഇപ്പോള്‍ അഭിമാനമുണ്ടെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു.

ചെന്നൈ: ബിഗ് ബോസ് തമിഴ് സീസൺ 7ല്‍ അർച്ചന രവിചന്ദ്രൻ സീസൺ വിജയിയായി. നടൻ കമൽഹാസന്‍ അവതാരകനായ ഷോയില്‍ ഓണ്‍ലൈന്‍ വോട്ടിലൂടെയാണ് അർച്ചന രവിചന്ദ്രൻ വിജയി ആയത്. ബിഗ് ബോസ് തമിഴിന്റെ ചരിത്രത്തിൽ ആദ്യമായി  വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തി വിജയി ആകുന്ന ആളാണ് അര്‍ച്ചന. ബിഗ് ബോസ് തമിഴ് 7ൽ മായാ കൃഷ്ണൻ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. ഞായറാഴ്ച മായാ കൃഷ്ണൻ, മണിചന്ദ്ര, വിഷ്ണു, ദിനേഷ് എന്നിവരാണ് അർച്ചനയ്ക്കൊപ്പം ഫൈനലില്‍ ഉണ്ടായിരുന്നത്.

“രണ്ടാഴ്ചയെങ്കിലും ബിഗ്ബോസില്‍ നില്‍ക്കണം എന്നണ് ഞാന്‍ പ്ലാന്‍ ചെയ്തത്. വിജയിക്കണമെന്ന് പ്ലാനിലെ ഉണ്ടായിരുന്നില്ല.ബിഗ്ബോസ് വീട്ടിലെ ഒരോ നിമിഷവും അസ്വദിക്കുകയായിരുന്നു. സ്കൂള്‍ കോളേജ് കാലം മുതല്‍ ഞാന്‍ ഏകാകിയാണ് ഇപ്പോള്‍ കുറേപ്പേരെ എനിക്ക് കിട്ടി. ഇത് സ്വപ്നം കാണുന്നതിനും അപ്പുറമാണ്. ഈ കുടുംബത്തിനും കമൽ സാറിനും നന്ദി. ഈ വിജയത്തിൽ നിങ്ങള്‍ക്കും പങ്കുണ്ട് കാരണം ഞാൻ നിങ്ങളുടെ ഉപദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ നിമിഷവും എന്നെ പ്രോത്സാപ്പിച്ചതിന് എന്റെ സഹ മത്സരാർത്ഥികളോടും. എല്ലാവർക്കും നന്ദി അറിയിക്കുന്നു"- വിജയിച്ച ശേഷം അര്‍ച്ചന പറഞ്ഞു.

അതേ സമയം തന്‍റെ അനുവാദം ഇല്ലാതെയാണ് മകള്‍ ബിഗ്ബോസിന് എത്തിയതെന്നും. ഇപ്പോള്‍ അഭിമാനമുണ്ടെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. കുടുംബത്തിന്‍റെ പേര് കെടുത്തും എന്നാണ് കരുതിയത് പക്ഷെ അവള്‍ അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത് അര്‍ച്ചനയുടെ പിതാവ് പറയുന്നു. 

വിജെ അർച്ചന ഒരു ടിവി അവതാരകയും നടിയുമാണ്. പ്രധാനമായും തമിഴ് ടെലിവിഷൻ ഷോകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. രാജാ റാണി സീസൺ 2 ലൂടെയാണ് അര്‍ച്ചന കൂടുതൽ അറിയപ്പെടുന്നത്. മൊറാട്ടു സിംഗിൾ സീസൺ 2, കോമഡി രാജാ കലക്കൽ റാണി എന്നിവയിലും അവതാരകയായി എത്തിയിട്ടുണ്ട്. ഡിമോന്റെ കോളനി 2 എന്ന ചിത്രത്തിലൂടെയാണ് അർച്ചന സിനിമയില്‍ അരങ്ങേറിയത്. 

ബിഗ്ബോസ് തമിഴ് ഷോയില്‍ വിജയിച്ച അര്‍‍ച്ചനയ്ക്ക് 50 ലക്ഷം രൂപയുടെ ചെക്കും 15 ലക്ഷം രൂപയുടെ പ്ലോട്ടും മാരുതി നെക്‌സ ഗ്രാൻഡ് വിറ്റാര കാറുമാണ് സമ്മാനം ലഭിച്ചത്. 

ഇന്ത്യന്‍ ബോക്സോഫീസിനെ ഹനുമാന്‍ വിറപ്പിക്കുന്നു ; തിങ്കളാഴ്ചയും കളക്ഷന്‍ 'താഴത്തില്ലെടാ'; ഗംഭീര കളക്ഷന്‍.!

'കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിയിട്ടുണ്ട്, വീട്ടില്‍ സംഭവിച്ചത്': സ്വാസികയുടെ വീഡിയോ വൈറല്‍, ട്രോള്‍.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി