കമല്‍ഹാസന് പകരം ജനപ്രിയ താരം: ബിഗ് ബോസ് തമിഴിന്‍റെ പുതിയ ഹോസ്റ്റ് പ്രമോ വീഡിയോ പുറത്ത്

Published : Sep 04, 2024, 07:30 PM ISTUpdated : Sep 04, 2024, 07:32 PM IST
കമല്‍ഹാസന് പകരം ജനപ്രിയ താരം:  ബിഗ് ബോസ് തമിഴിന്‍റെ പുതിയ ഹോസ്റ്റ് പ്രമോ വീഡിയോ പുറത്ത്

Synopsis

സെപ്തംബർ 4 ന് ബിഗ് ബോസ് സീസണ്‍ 8ന്‍റെ ആദ്യ പ്രമോ പുറത്തിറങ്ങിയതോടെയാണ് കമല്‍ഹാസന് പകരം ഷോ അവതാരകനായി വിജയ് സേതുപതി എത്തും എന്നത് ഉറപ്പായത്. 

ചെന്നൈ: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴിന്‍റെ എട്ടാം സീസൺ അവതാരകനായി നടൻ വിജയ് സേതുപതി. സെപ്തംബർ 4 ന് ബിഗ് ബോസ് സീസണ്‍ 8ന്‍റെ ആദ്യ പ്രമോ പുറത്തിറങ്ങിയതോടെയാണ് കമല്‍ഹാസന് പകരം ഷോ ഹോസ്റ്റായി വിജയ് സേതുപതി എത്തും എന്നത് ഉറപ്പായത്. 

ഷോ അവതരിപ്പിക്കാന്‍ വിജയ് സേതുപതി തയ്യാറെടുക്കുന്ന തരത്തിലാണ് പ്രമോ കാണിക്കുന്നത്. എന്നാല്‍ സംഭാഷണങ്ങള്‍ ഇല്ല.  മുമ്പ് ബിഗ് ബോസ് തമിഴിന്‍റെ ഏഴ് സീസണുകൾ അവതാരകനായ ഉലഗനായകന്‍  കമൽഹാസനിൽ നിന്നാണ് വിജയ് സേതുപതിയുടെ ചുമതല ഏറ്റെടുക്കുന്നത്.

വിജയ് സേതുപതിയുടെ ബിഗ്ബോസിലെ വരവിലേക്ക് ആവേശത്തിലായ ആരാധകര്‍ താരത്തിന് ആശംസയകള്‍ നേരുന്നുണ്ട്. "ഒടുവിൽ നല്ല ഡ്രസ്സിംഗ് സെൻസുള്ള ഒരാൾ" അവതാരകനായി എത്തിയെന്നാണ്  ഒരു കമന്‍റ്. 

സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്‍റെ അവതാരകനായിരുന്നു അദ്ദേഹം. ഈ ഷോ സോണി ലീവില്‍ ലഭ്യമാണ്. ഇതിന്‍റെ അനുഭവത്തില്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ ബിഗ് ബോസ് തമിഴിലേക്ക് എത്തുന്നത്. 

ബിഗ് ബോസ് തമിഴ് സീസൺ 8 വിജയ് ടിവിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഷോ സ്ട്രീം ചെയ്യും. അതിൻ്റെ ഗ്രാൻഡ് പ്രീമിയറിന്‍റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ മഹാരാജയാണ് വിജയ് സേതുപതി അഭിനയിച്ച അവസാന ചിത്രം. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്. 2024 ല്‍ നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട ഇന്ത്യന്‍ ചലച്ചിത്രം എന്ന റെക്കോഡ‍ും മഹാരാജ നേടിയിട്ടുണ്ട്. 

'ആന്‍റപ്പനും ടീമും പൊളിച്ചടുക്കുമോ ഓണം': 'ബാഡ് ബോയ്സി'ന്‍റെ കളര്‍ഫുള്‍ ട്രെയിലര്‍ ഇറങ്ങി

16 കോടിക്ക് എടുത്ത പടം എല്ലാവരെയും ഞെട്ടിച്ച് നേടിയത് 408 കോടി: വന്‍ നേട്ടത്തിന് പിന്നാലെ റീ റിലീസിന്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!