പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായ തലവൻ ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

Published : Jul 23, 2024, 09:42 AM ISTUpdated : Aug 12, 2024, 12:24 PM IST
പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായ തലവൻ ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

Synopsis

ആസിഫ് അലിയുടെയും ബിജു മേനോന്റെയും ചിത്രം തലവൻ വൻ ഹിറ്റായി മാറിയിരുന്നു.

ബിജു മേനോന്റെയും ആസിഫ് അലിയുടെയും ചിത്രം തലവൻ പ്രതീക്ഷയ്‍ക്കപ്പുറത്തെ ഹിറ്റായി മാറിയിരുന്നു. തലവൻ രണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിരുന്നു തലവൻ. ഒടിടിയിലേക്കും തലവൻ എത്തുകയാണ്.

സോണിലിവിലൂടെയാണ് ബിജു മേനോന്റെ തലവൻ ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോണിലിവില്‍ സെപ്റ്റംബറിലായിരിക്കും തലവൻ എത്തുകയെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ചിത്രമായി തലവൻ മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിച്ചിരക്കുന്നത് ജിസ് ജോയിയാണ്.

ജിസ് ജോയ് ഫീല്‍ ഗുഡ് സിനിമയുടെ വക്താവായിട്ടായിരുന്നു മലയാളികള്‍ നേരത്തെ കണ്ടിരുന്നത്. ജിസ് ജോയ് വഴി മാറിയ ചിത്രമായിട്ടാണ് തലവനെ വിലയിരുത്തുന്നത്. പാകമൊത്ത ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായി തലവൻ മാറി എന്നുമാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ശണ്‍ വേലായുധനാണ്. സംഗീതം ദീപക് ദേവാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം ചിത്രത്തില്‍ സുജിത് ശങ്കര്‍, അനുശ്രീ, മിയ, ജോജി ജോണ്‍, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ്സാ ജോസ്, ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രദാസൻ, ആനന്ദ് ഭായ്, രഞ്ജിത്ത് ശേഖര്‍, കോട്ടയം നസീര്‍ എന്നിവരും വേഷമിടുന്നു. സംവിധായകന്റെ പക്വതയാര്‍ന്ന ആഖ്യാനമാണ് ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന നിലയില്‍ തലവന് കരുത്തേകുന്നത്. ആ ഴോണറിനോട് നീതി പുലര്‍ത്താൻ ചിത്രത്തിന് സാധിക്കുന്നു. പ്രകടനത്തിലെ സൂക്ഷ്‍മതയാലുമാണ് റിയലിസ്റ്റാക്കായി കഥ പറയാൻ സാധിച്ചിരിക്കുന്നതെന്നും മനസ്സിലാകും. അരുണ്‍ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യാവസാനം രഹസ്യം ഒളിപ്പിക്കുന്ന കഥ പറച്ചിലുമായാണ് തലവൻ പ്രേക്ഷകരുടെ പ്രിയം നേടിയത്. തലവന്റെ പ്രധാന ആകര്‍ഷണവും അതാണ്.

Read More: അട്ടിമറി, ഷാരൂഖ് രണ്ടാമതായി, തെന്നിന്ത്യൻ താരം ഒന്നാമൻ, മലയാളിയുടെ പ്രിയപ്പെട്ടവനും മുന്നേറി, ബോളിവുഡ് ഞെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്
ദുൽഖറിന്റെ 'ഐ ആം ഗെയിം' എങ്ങനെയുണ്ടാകും?, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ