ശിവകാർത്തികേയനൊപ്പം ബിജു മേനോന്‍, എ ആർ മുരുഗദോസ് ചിത്രത്തിൽ: ഔദ്യോഗിക പ്രഖ്യാപനം

Published : Aug 10, 2024, 10:40 PM IST
ശിവകാർത്തികേയനൊപ്പം ബിജു മേനോന്‍, എ ആർ മുരുഗദോസ് ചിത്രത്തിൽ: ഔദ്യോഗിക പ്രഖ്യാപനം

Synopsis

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം 

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ മലയാള താരം ബിജു മേനോനും. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായ വിവരം നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി അറിയിച്ചു. ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും ഇതിനൊപ്പം അവർ റിലീസ് ചെയ്തിട്ടുണ്ട്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.

'എസ്കെ x എആർഎം' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കിക്ക് ശേഷം, എ ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമൺ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, കലാസംവിധാനം അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം മാസ്റ്റർ ദിലീപ് സുബ്ബരായൻ, പിആർഒ ശബരി.

ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'