
മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സ് നിർമ്മിക്കുന്ന മുപ്പത്തി അഞ്ചാമത് ചിത്രമാണ് "അവറാച്ചൻ ആൻഡ് സൺസ്". ബിജുമേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖിലാ ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രയ്മ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്.
മങ്ങലേൽക്കാതെ 'മാധവനുണ്ണി', റി റിലീസിൽ പഞ്ച് കൂടുന്ന വല്ല്യേട്ടൻ- റിവ്യു
കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോദരൻ, ഡി ഓ പി : സജിത് പുരുഷൻ, മ്യൂസിക് : സനൽ ദേവ്, ആർട്ട് ; ആകാശ് ജോസഫ് വർഗീസ്, ആർട്ട് : അജി കുട്ട്യാനി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, കോസ്റ്റിയൂം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് : ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ് ഹെഡ് : ബബിൻ ബാബു,കാസ്റ്റിങ് ഡയറക്ടർ : ബിനോയ് നമ്പാല, സ്റ്റിൽസ്:ബിജിത് ധർമടം, ടൈറ്റിൽ ആൻഡ് പോസ്റ്റർ : യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് : സൗത്ത് ഫ്രയ്മ്സ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി,ആർ:ആഷിഫ്അലി,അഡ്വെർടൈസ്മെന്റ് : ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രയ്മ്സ് റിലീസ്, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ