ഷാജി കൈലാസിന്‍റെ 'വരവി'ല്‍ 'മറ്റത്തില്‍ റോയിച്ചന്‍'; ശ്രദ്ധേയ കഥാപാത്രമായി ബിജു പപ്പന്‍

Published : Feb 19, 2026, 02:34 PM IST
biju pappan as mattathil royichan in shaji kailas directed upcoming movie varavu

Synopsis

നടൻ ബിജു പപ്പൻ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന പുതിയ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ പ്രേക്ഷകര്‍ ഏറെക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന നടനാണ് ബിജു പപ്പന്‍. പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഷാജി കൈലാസ്, ജോഷി, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻ്റ് മിസിസ് എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായി. തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു. കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴിതാ എ കെ സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ബിജു പപ്പന്‍.

മറ്റത്തിൽ റോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽ റോയിച്ചൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്രജ്ഞാനി, രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്വക്കാരന്‍, ഒപ്പം പ്രമുഖ പ്ലാൻ്റ്റും ആളും അർത്ഥവുമുള്ള മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലവും. മികച്ച കഥാപാത്രത്തിലൂടെ തൻ്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ് ബിജു പപ്പന്‍. ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് ബിജു പപ്പന്‍ അവതരിപ്പിക്കുന്നത്.. 

ആക്ഷൻ തില്ലർ സിനിമയായ വരവില്‍ മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെ ജോജു ജോർജും അവതരിപ്പിക്കുന്നു. വലിയ താരനിരയുടെ അകമ്പടിയോടെ വലിയ മുതൽമുടക്കില്‍ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു. അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്. ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോല്‍, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം എസ്.ശരവണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേഴ്സ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ന്യൂക്ലിയർ വെപ്പൺ'; നടൻ ജ​ഗദീഷിന്റെ വാക്കുകൾ വൈറൽ
'സുഖമാണോ സുഖമാണ് അടയാളപ്പെടുത്തിയത് ഒരു സാമൂഹിക യാഥാര്‍ഥ്യത്തെ'; ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി