അഭ്യൂഹങ്ങൾക്ക് വിരാമം; ബിജു സോപാനം-ശിവാനി ചിത്രം 'റാണി' തിയറ്ററുകളിലേക്ക്

Published : Sep 12, 2023, 10:40 PM ISTUpdated : Sep 12, 2023, 10:43 PM IST
അഭ്യൂഹങ്ങൾക്ക് വിരാമം; ബിജു സോപാനം-ശിവാനി ചിത്രം 'റാണി' തിയറ്ററുകളിലേക്ക്

Synopsis

ഇതേ ടൈറ്റിലില്‍ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. 

'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തീയേറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. ഇതേ ടൈറ്റിലില്‍ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. 

എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമ്മിച്ച് നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചിരുന്നു. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ് ദിവാകർ, നിസാമുദ്ദീൻ നാസർ എന്നിവരുടേതാണ്.

ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകർ, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി.ഉണ്ണികൃഷ്ണൻ ആണ്. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

39വയസെന്ന് അഭിമാനത്തോടെ പറയും, അടുത്തവർഷം 40തികയും, പക്ഷെ ഞാൻ ഹോട്ട് ആണ്: പ്രിയാമണി

പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, വിനീത, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കൻ്റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജർ: ജെയ്സൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: ഓപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ് ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്