സുധിയുടെ മുഖത്തുണ്ടായിരുന്ന അതേ പാട് എന്റെ മുഖത്തും, അത് തന്നിട്ടവൻ പോയി: ബിനു അടിമാലി

Published : Dec 29, 2023, 01:57 PM ISTUpdated : Dec 29, 2023, 02:07 PM IST
സുധിയുടെ മുഖത്തുണ്ടായിരുന്ന അതേ പാട് എന്റെ മുഖത്തും, അത് തന്നിട്ടവൻ പോയി: ബിനു അടിമാലി

Synopsis

അന്ന് അവന്റെ ദിവസം ആയിരുന്നുവെന്ന് ബിനു അടിമാലി പറയുന്നു. 

കേരളക്കര ഒന്നാകെ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോ​​ഗം. പ്രോ​ഗ്രാം കഴിഞ്ഞ് മടങ്ങവെ ഉണ്ടായ അപകടത്തിൽ ആയിരുന്നു സുധിയുടെ മരണം. സുധിക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന ബിനു അടിമാലിക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആഘാതത്തിൽ നിന്നെല്ലാം തിരികെ വന്നുകൊണ്ടിരിക്കയാണ് ബിനു. ഈ അവസരത്തിൽ അപകടത്തെ കുറിച്ചും സുധിയെ പറ്റിയും ബിനു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

അന്ന് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ നമുക്കുണ്ടായി. സുധി വണ്ടിയുടെ മുന്നിലാണ് ഇരുന്നത്. അവൻ അവിടെന്ന് മാറുന്നതേ ഇല്ല. സുധിയുടെ മുഖത്ത് ഒരു പാട് ഉണ്ടായിരുന്നു. ചിരിക്കുമ്പോൾ അത് കൃത്യമായി അറിയാമായിരുന്നു. ഇപ്പോള്‍ എന്റെ മുഖത്തും അങ്ങനൊരു പാടുണ്ട്. അവന്റെ മുഖത്ത് എവിടെയാണോ ഉണ്ടായിരുന്നത് അവിടെ തന്നെ എനിക്കും വന്നു. ആ പാട് എനിക്ക് തന്നിട്ട് അവൻ അങ്ങ് പോയി. അതില്‍ നിന്നും നമ്മള്‍ ഇപ്പോഴും റിക്കവര്‍ ആയിട്ടില്ല. നമ്മളൊക്കെ മനസുകൊണ്ട് ദുർബലൻമാർ ആയത് കൊണ്ട് പലപ്പോഴും അതിങ്ങനെ കേറി വരും. അന്ന് അവന്റെ ദിവസം ആയിരുന്നുവെന്ന് ബിനു അടിമാലി പറയുന്നു. 

ആരോടും പരാതിയോ പരിഭവമോ ഇല്ലാത്ത ആളായിരുന്നു സുധി. ഞാനൊക്കെ എന്തെങ്കിലും പറഞ്ഞാലും, കുറ്റം പറഞ്ഞാലും ചുമ്മാ ചിരിക്കും. ബോഡി ഷെയ്മിം​ഗ് എന്ന് മറ്റുള്ളവർ പറയുമെങ്കിലും ഞങ്ങൾക്കിടയിൽ അതൊക്കെ ആസ്വദിക്കുന്ന കാര്യങ്ങളായിരുന്നുവെന്നും ബിനു അടിമാലി പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനിടെ മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വിജയ്ക്ക് നേരെ ചെരുപ്പേറ്; വീഡിയോ വൈറൽ, രോഷത്തോടെ ആരാധകർ

ഈ വര്‍ഷം ജൂണില്‍ ആയിരുന്നു സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി