'ബിരിയാണി'ക്ക് ശേഷം പുതിയ പടവുമായി സജിൻ ബാബു; നായികയായി റിമ കല്ലിങ്കൽ

Published : May 27, 2024, 07:05 PM IST
'ബിരിയാണി'ക്ക് ശേഷം പുതിയ പടവുമായി സജിൻ ബാബു; നായികയായി റിമ കല്ലിങ്കൽ

Synopsis

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുരസ്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു.

ന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബിരായാണിക്ക് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബുവിന്റെ പുതിയ സിനിമ വരുന്നു. 'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 

അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന- വാർസ് നിർമ്മിക്കുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. 

“ഇന്നത്തെ  ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”, എന്നാണ് സിനിമയെ കുറിച്ച് സംവിധായകൻ സജിൻ ബാബു പറഞ്ഞത്. “വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ തിയറ്റർ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”, എന്ന് നിർമ്മാതാവ് അൻജന ഫിലിപ്പും പറഞ്ഞു.

“അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് തിയറ്റർ സിനിമ കണ്ടെത്തി അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം”, എന്നാണ് നിർമ്മാതാവ് വി.എ ശ്രീകുമാർ ചിത്രത്തെ കുറിച്ച് പറഞ്ഞത്. സജിൻ ബാബു തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുരസ്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ ബിരിയാണി സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. ലോകത്തെമ്പാടുമായി നൂറ്റിയൻപതലധികം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ സംവിധാനത്തിന് ദേശീയ പുരസ്കാരം ഉൾപ്പെടെ നാൽപ്പത്തഞ്ചിലേറെ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്കാരങ്ങൾ നേടിയ അസ്തമയം വരെ (Unto the Dusk), അയാൾ ശശി തുടങ്ങിയ സിനിമകളും സജിൻ ബാബു രചിച്ച് സംവിധാനം ചെയ്തവയാണ്. 

തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ബാപ്പയും ഉമ്മയും വേണമെന്ന് വാശിയായിരുന്നു; ആസിഫ് അലി

സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ.  ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, മ്യൂസിക്: സയീദ് അബ്ബാസ്, ആർട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോർ, വിഎഫ്എക്സ്: പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് & മേക്കപ്പ്: സേതു ശിവാനന്ദൻ- ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജിത്ത് സാഗർ, ഡിസൈൻ: പുഷ്360 എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംവിധായകന്റെ പേരില്ലാതെ പുതിയ പോസ്റ്റർ; കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചർച്ചയാവുന്നു
"വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ഭൂതകാലത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്": ഷെയ്ൻ നിഗം