
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ സെറ്റിൽ ജന്മദിനാഘോഷങ്ങള്‍. യൂണിറ്റിലെ മൂന്ന് പേരുടെ ജൻമദിനമാണ് ഒരുമിച്ച് ആഘോഷിക്കപ്പെട്ടത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, ഷൈജു എന്നിങ്ങനെ മൂന്നു പേരുടെ ജന്മദിനമായിണ് യൂണിറ്റ് ഒന്നിച്ച് ആഘോഷിച്ചത്. കൊച്ചിയിൽ ചിത്രീകരണം നടന്നുവരുന്ന ഈ ചിത്രത്തിൻ്റെ അന്നത്തെ ചിത്രീകരണം മാള ഓട്ടമുറി പള്ളിയിലായിരുന്നു. ചിത്രീകരണത്തിനിടയിലാണ് ഈ യൂണിറ്റിലെ മൂന്നംഗങ്ങളുടെ ജൻമദിനമാണന്നറിയുന്നത്. അവർക്ക് ആശംസകൾ നേരുവാനും കേക്ക് മുറിച്ച് മധുരം പങ്കിടുവാനുമായി ഒരു ചടങ്ങ് സംഘടിപ്പിക്കുവാൻ നിർമ്മാതാവ് ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ സാരഥി ഷെരീഫ് മുഹമ്മദ് തീരുമാനിക്കുകയായിരുന്നു.
ചിത്രീകരണത്തിൻ്റെ ഇടവേളയിൽ എല്ലാവരും ഒത്തുചേർന്ന് തങ്ങളുടെ സഹപ്രവർത്തകരുടെ ജന്മദിനത്തിലെ സന്തോഷത്തിൽ പങ്കുചേരുകയും ആശംസകൾ നേരുകയും ചെയ്തു. നടൻ ജഗദീഷ് മൂവർക്കും ജൻമദിനാശംസകൾ നേർന്നുകൊണ്ടായിരുന്നു തുടക്കം. ഉണ്ണി മുകുന്ദൻ, നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്, ഹനീഫ് അദ്ദേനി എന്നിവരും മറ്റ് അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ചിത്രമാണിത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. പിആര്‍ഒ വാഴൂർ ജോസ്.
ALSO READ : പുതുമുഖങ്ങളുടെ റൊമാന്‍റിക് ത്രില്ലര്‍; 'ഇഷ്ടരാഗം' തിയറ്ററുകളിലേക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ