ബോളിവുഡ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ദബ്ബൂ രത്നാനി കൊച്ചിയിൽ

Published : Nov 20, 2020, 11:35 AM ISTUpdated : Nov 20, 2020, 11:41 AM IST
ബോളിവുഡ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ  ദബ്ബൂ രത്നാനി കൊച്ചിയിൽ

Synopsis

പ്രശസ്ത പരസ്യചിത്ര സംവിധായകൻ ഷാൻ കേച്ചേരി ആണ് ദബ്ബൂ രത്നാനിയെ കൊച്ചിയിൽ എത്തിച്ചത്

സെലിബ്രിറ്റി കലണ്ടർ ഷൂട്ടിലൂടെ ശ്രദ്ധേയനായ ബോളിവുഡിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ദബ്ബൂ രത്നാനി ആദ്യമായി കൊച്ചിയിലെത്തി. ബെൽവെയർ കമ്പനിയുടെ പുതിയ പ്രൊഡക്റ്റ്  DOC N CART സാനിറ്ററി വെയറിന്റെ ബ്രാൻഡ് അംബാസിഡർ അപർണ ദാസിന്റെ (മനോഹരം ഫെയിം ) ഫോട്ടോഷൂട്ടിനു വേണ്ടിയാണ് ദബ്ബൂ രത്നാനി കൊച്ചിയിലെത്തിയത്‌ .

കേരളത്തെ കുറിച്ചും, കൊച്ചിയെ കുറിച്ചും നല്ലപോലെ അറിയുന്ന ദബ്ബൂ പക്ഷെ ആദ്യമായാണ് കേരളത്തിലേക്ക് വരാൻ കഴിഞ്ഞത് എന്ന് കൂട്ടിച്ചേർത്തു. പ്രശസ്ത പരസ്യചിത്ര സംവിധായകൻ ഷാൻ കേച്ചേരി ആണ് ദബ്ബൂ രത്‌നാനിയെ കൊച്ചിയിൽ എത്തിച്ചത്. ബോളിവുഡ് മഗ്‌സിനിലൂടെയും സോഷ്യൽ മീഡിയലൂടെയും ശ്രദ്ധയമായ ദബ്ബൂവിന്റെ ഒപ്പം വർക്ക് ചെയ്യാനുള്ള ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് സാധ്യമായതെന്ന് ഷാൻ പറഞ്ഞു. ആദ്യമായി കേരളത്തിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദബ്ബൂ പറഞ്ഞു. ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ദബ്ബൂ രത്‌നാനി കൊച്ചിയിലെത്തിയത്. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍