ചിരഞ്ജീവി ചിത്രം വിശ്വംഭരയില്‍ ബോളിവുഡ് താരം കുനാൽ കപൂർ; ഷൂട്ടിംഗില്‍ ജോയിൻ ചെയ്തു

Published : Jun 14, 2024, 02:36 PM IST
ചിരഞ്ജീവി ചിത്രം വിശ്വംഭരയില്‍ ബോളിവുഡ് താരം കുനാൽ കപൂർ; ഷൂട്ടിംഗില്‍ ജോയിൻ ചെയ്തു

Synopsis

ഒരു ഫാന്റസി ത്രില്ലറായി വിശ്വംഭരയില്‍  ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഹൈദരാബാദ്: ചിരഞ്ജീവി ചിത്രം വിശ്വംഭരയുടെ അണിയറപ്രവർത്തകർ ഓരോ തവണയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. യു വി ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച താരങ്ങളും അണിയറപ്രവർത്തകരുമാണ് അണിനിരക്കുന്നത്.

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സംവിധായകൻ വസിഷ്ഠ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ കുനാൽ കപൂർ ചിത്രത്തിന്റെ ഭാഗമാവുകയാണ്.  രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കുനാൽ കപൂർ വിശ്വംഭരയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

ഒരു ഫാന്റസി ത്രില്ലറായി വിശ്വംഭരയില്‍  ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്‍ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

തൃഷ കൃഷ്ണനും അഷിക രംഗനാഥും ചിത്രത്തിൽ നായികമാരായി എത്തുന്നു. വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആർ ഒ - ശബരി.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  

സൂക്ഷ്മദര്‍ശിനി ചിത്രീകരണം പുരോഗമിക്കുന്നു; സ്വിച്ചോണ്‍ ചടങ്ങ് വീഡിയോ പുറത്തുവിട്ടു

"എനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം!", പിറന്നാൾ ദിനത്തിൽ ലഭിച്ച ഇരട്ടിമധുരത്തെ കുറിച്ച് അവന്തിക മോഹൻ

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു