
ദില്ലി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. സമാധനപരമായ സമരം അക്രമാസക്തമായതിൽ ദുഃഖമുണ്ടെന്നും താൻ മർദനമേറ്റ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും സൽമാൻ ഖാൻ പറഞ്ഞു. നീറ്റ് ചോദ്യ പേപ്പർ ചോർന്നത് ഗൗരവമേറിയ പ്രശ്നമാണ്. വിദ്യാഭ്യാസ രംഗത്തിനായി കുട്ടികൾ ധീരമായ തീരുമാനം എടുത്തിരിക്കുന്നുവെന്നും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥികളുടെ ധൈര്യത്തെ സൽമാൻ പ്രശംസിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൽമാൻ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
വിദ്യാർത്ഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുളള വിഷയമാണിത്, സമരം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വിട്ടുകൊടുക്കരുത്. കേന്ദ്ര സർക്കാർ ഉചിതമായൊരു തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൽമാൻഖാൻ പറഞ്ഞു. ഈ പ്രതിഷേധം ശരിയായ പാതയിലാണ്. പ്രതിഷേധങ്ങൾക്ക് നേരെ അക്രമണം ഉണ്ടാവരുതായിരുന്നു. അതിൽ ദുഖമുണ്ടെന്നും പറഞ്ഞ സൽമാൻ പരീക്ഷാ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ഒന്നിച്ച വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകുന്ന മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
കഠിനാധ്വാനം ചെയ്യാനും സ്വന്തം ഭാവി കെട്ടിപ്പടുക്കാനും അതുവഴി മികച്ചതും വിദ്യാസമ്പന്നവുമായ ഒരു ഇന്ത്യയെ വാർത്തെടുക്കാനുമുള്ള വിദ്യാർത്ഥികളുടെ അർപ്പണബോധവും ആത്മാർത്ഥതയും നിറഞ്ഞ നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത ഇന്ത്യയെ അഭിമാനപൂർണമാക്കുമെന്നും സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പഫയുന്നു. ഇതിന്റെ മുഴുവൻ അംഗീകാരവും നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്. സർക്കാർ അവർക്ക് പൂർണ്ണ പിന്തുണ നൽകുകയും വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും സൽമാൻ പറയുന്നു.
നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. സിനിമാ, സംസ്കാരിക, രാഷ്ട്രീയ രംഗത്തു നിന്നും വലിയ പിന്തുണയാണ് പ്രകോഭത്തിന് ലഭിക്കുന്നത്. ചലച്ചിത്ര താരങ്ങളായ നസീറുദ്ദീൻ ഷാ, സൊനാക്ഷി സിൻഹ, അഭയ് ഡിയോൾ, റിതേഷ് ദേശ്മുഖ് എന്നിവരും നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ