'ഭ്രമയു​ഗ'ത്തിന്റെ കാരണവര്‍, കഥാപാത്ര പേര് ഇതോ? മമ്മൂട്ടി എത്ര നേരം സ്ക്രീനില്‍? ചർച്ചകൾ ഇങ്ങനെ

Published : Feb 04, 2024, 10:31 PM ISTUpdated : Feb 05, 2024, 10:35 AM IST
'ഭ്രമയു​ഗ'ത്തിന്റെ കാരണവര്‍, കഥാപാത്ര പേര് ഇതോ? മമ്മൂട്ടി എത്ര നേരം സ്ക്രീനില്‍? ചർച്ചകൾ ഇങ്ങനെ

Synopsis

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം.

മ്മൂട്ടി നായികനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയു​ഗം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മമ്മൂട്ടി അവതരിപ്പിക്കുന്നത് ഒരു നെ​ഗറ്റീവ് ടച്ച് കഥാപാത്രം ആണെന്ന് ഉറപ്പാണ്. എന്നാൽ ഈ കഥാപാത്ര പേര് എന്താണ് എന്നത് അറിയാൻ പ്രേക്ഷകർക്ക് ആവേശം ഏറെയാണ്. ഇതുവരെ അതേക്കുറിച്ചുള്ള അപ്ഡേറ്റുകളും പുറത്തുവന്നില്ല. ഈ അവസരത്തിൽ ആണ് മമ്മൂട്ടിയുടെ കഥാപാത്ര പേരിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 

'കുഞ്ചമൻ പോറ്റി' എന്നാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിന് കാരണവും ഇവർ തന്നെ പറയുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭ്രമയു​ഗത്തിന്റെ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരുന്നു. ഇതിൽ 'കുഞ്ചമൻ പോറ്റി തീം'എന്ന പേരിൽ ട്രാക്ക് ഉണ്ടായിരുന്നു. ഇത് മമ്മൂട്ടി കഥാപാത്രത്തിന്റേതെന്നാണ് പ്രേക്ഷകവാദം. 

കൂടാതെ ഭ്രമയു​ഗത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ദൈർഘ്യത്തെ സംബന്ധിച്ചും ചർച്ചകളുണ്ട്. ഇവ പ്രകാരം വെറും 50 മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ ഉണ്ടായിരിക്കുക. പത്ത് ദിവസം കൂടിക്കാത്തിരുന്നാൽ ഇക്കാര്യത്തിൽ ഉറപ്പുവരുത്താനാകും. ഫെബ്രുവരി 15നാണ് സിനിമയുടെ റിലീസ്. 

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ; വെങ്കി അറ്റ്‌ലൂരിയുടെ 'ലക്കി ഭാസ്‌കർ' അപ്ഡേറ്റ്

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ടി ഡി രാമകൃഷ്ണൻ സംഭാഷണ രചന നിർവഹിക്കുന്ന ചിത്രം പൂർണമായും ബ്ലാക്ക് & വൈറ്റിൽ ആണ് റിലീസ് ചെയ്യുക. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയും കൗതുകത്തോടുമാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം അമാല്‍ഡ ലിസും.  

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍