
കൊച്ചി: പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും പുതുമകൾ തേടുന്ന സൂപ്പർ താരമാണ് മമ്മൂട്ടി. പൊന്തൻമാട, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, തുടങ്ങി ഒരുപിടി മികച്ച സിനിമകളിലൂടെയാണ് അദ്ദേഹം കാണികളെ അമ്പരപ്പിക്കുന്നത്.
ഇക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തുകയാണ് പേര് 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മറ്റൊരു മമ്മൂട്ടി കഥാപാത്രം കാണാൻ സാധിക്കുമെന്ന് പ്രൊമേഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
മമ്മൂട്ടിയെ തീര്‍ത്തും ഈവിളായി ചിത്രീകരിക്കുന്ന രീതിയിലാണ് പോസ്റ്റര്‍. ഇതിനകം പോസ്റ്റര്‍ വൈറലായി കഴിഞ്ഞു. പലരും വിധേയന്‍ സിനിമയിലെ ഭാസ്കര പട്ടേലരുടെ ഐക്കോണിക് ചിത്രത്തെ ഈ പോസ്റ്ററുമായി താരതമ്യം ചെയ്യുന്നുണ്ട്. തീര്‍ത്തും വ്യത്യസ്തമായ വേഷമായിരിക്കും 'ഭ്രമയുഗം'ത്തില്‍ മമ്മൂട്ടിക്കെന്ന് പുതിയ പോസ്റ്റര്‍ ഊട്ടി ഉറപ്പിക്കുകയാണ്.
നേരത്തെ ഭ്രമയുഗം ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയതായി പ്രൊഡക്ഷൻ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചിരുന്നു ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്.
നിലവിൽ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം ഈ വര്‍ഷം തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ മാർക്കറ്റിംഗ് ക്യാമ്പെയ്‌ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കും.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് 'ഭ്രമയുഗം'. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതൽ ആരാധകർ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'കണ്ണൂർ സ്ക്വാഡ്' ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളുടെ തുടർച്ചയായാണ് പ്രേക്ഷകർ 'ഭ്രമയുഗം'ത്തെ നോക്കിക്കാണുന്നത്.
ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനായി നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ഫീച്ചർ ഫിലിമാണ് 'ഭ്രമയുഗം'. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് 'ഭ്രമയുഗം' അവതരിപ്പിക്കുന്നത്.
വര്‍ഷത്തിന്‍റെ അവസാന രണ്ട് ദിവസം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവ് നടത്തി ഷാരൂഖിന്‍റെ ഡങ്കി.!
സംബര്‍ 31നും ബോക്സോഫീസിനെ ഞെട്ടിച്ച് മോഹന്‍ലാലിന്‍റെ നേര്; 2023 അവസാന ദിവസം ഗംഭീരമാക്കി കളക്ഷന്‍.!