മറുഭാഷാ റിലീസില്‍ വന്‍ നേട്ടവുമായി മമ്മൂട്ടി; 'ഭ്രമയുഗം' തെലുങ്ക് പതിപ്പിന് മാത്രം 94 തിയറ്ററുകള്‍!

Published : Feb 23, 2024, 04:45 PM IST
മറുഭാഷാ റിലീസില്‍ വന്‍ നേട്ടവുമായി മമ്മൂട്ടി; 'ഭ്രമയുഗം' തെലുങ്ക് പതിപ്പിന് മാത്രം 94 തിയറ്ററുകള്‍!

Synopsis

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

ലോകമെങ്ങുമുള്ള മലയാളികള്‍ കൂട്ടത്തോടെ സിനിമാ തിയറ്ററുകളില്‍ എത്തിയ മാസമാണ് ഇത്. മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി എത്തി തിയറ്ററുകളില്‍ ആളെ കൂട്ടിയത്. അതിലൊന്നായിരുന്നു മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെബ്രുവരി 15 ന് ലോകമെമ്പാടും ചിത്രത്തിന്‍റെ മലയാളം പതിപ്പ് റിലീസ് ചെയ്യപ്പെട്ടിരുന്നു. മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരില്‍ നിന്നും മലയാളം പതിപ്പിന് സ്വീകാര്യത ലഭിച്ചിരുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് മലയാളം പതിപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയത്. പിന്നീടാണ് നിര്‍മ്മാതാക്കള്‍ ഇതരഭാഷാ പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചത്.

ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളുടെ റിലീസ് ഇന്നാണ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് മാത്രം ആന്ധ്രയിലെ 94 തിയറ്ററുകളിലാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഇതുതന്നെ ഒരു നേട്ടമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മലയാള സിനിമയുടെ റിലീസ് സാധാരണമാണെങ്കിലും അത് മലയാളികളെ മാത്രം ഉദ്ദേശിച്ചുള്ള റിലീസ് ആണ്. മറുഭാഷയില്‍ ഇത്രയും സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് അപൂര്‍വ്വമാണ്.

ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്നാണ് മറ്റൊരു പ്രത്യേകത. 17-ാം നൂറ്റാണ്ടിലെ മലബാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ പാണനായി അര്‍ജുന്‍ അശോകനും പാചകക്കാരനായി സിദ്ധാര്‍ഥ് ഭരതനും എത്തുന്നു. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ALSO READ : വീണ്ടും ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; 'ബസൂക്ക' അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക