കേസ് അന്വേഷണത്തിന് തൃഷയ്‍ക്കൊപ്പം ഇന്ദ്രജിത്തും, ഇത് യഥാര്‍ഥ സംഭവങ്ങളുടെ ഒരു സീരീസ്

Published : Jan 03, 2024, 08:55 PM ISTUpdated : Jul 10, 2024, 01:10 PM IST
കേസ് അന്വേഷണത്തിന് തൃഷയ്‍ക്കൊപ്പം ഇന്ദ്രജിത്തും, ഇത് യഥാര്‍ഥ സംഭവങ്ങളുടെ ഒരു സീരീസ്

Synopsis

പൊലീസ് ഓഫീസറായി തൃഷ.

തെന്നിന്ത്യയിലെ മുൻനിര നായികയാണ് തൃഷ. അടുത്തകാലത്ത് വിജയ് നായകനായി ഹിറ്റ് ചിത്രം ലിയോയിലടക്കം നായികയായി തൃഷ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. തൃഷ നായികയാകുന്ന ഒരു വെബ്‍ സീരീസ് റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തൃഷ പ്രധാന വേഷത്തിലെത്തുന്ന ബൃന്ദയെന്ന സീരീസാണ് റിലീസിന് തയ്യാറാകുന്നത്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിനറെ കഥയാണ് സോണി ലിവിന്രെ ബൃന്ദയില്‍ പ്രമേയമാകുന്നത്. തൃഷയ്ക്ക് പുറമേ ബൃന്ദ എന്ന സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധാനം സൂര്യ വങ്കലയാണ്. ആന്ധ്രയിലെ യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയുള്ള സീരീസില്‍ പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്.

ദളപതി വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണാണെന്നും താരം വ്യക്തമാക്കി.

ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിരുന്നു വിജയ്‍യുടേത്. തൃഷയുടെ സത്യ പാര്‍ഥിപന്റെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു ലിയോയില്‍ ഉണ്ടായിരുന്നത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയപ്പോള്‍ ലിയോ വൻ ഹിറ്റായതിനാല്‍ ഇരുവരും വീണ്ടും ഒന്നിക്കും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്നാണ് കരുതുന്നത്.

Read More: ഗള്‍ഫിലും മോഹൻലാലിനോട് ഏറ്റുമുട്ടാനാളില്ല, നേരിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക