Bro Daddy : 'ബ്രോ ഡാഡി' ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായി; പത്താംദിനം റിലീസ്

Published : Jan 16, 2022, 06:46 PM IST
Bro Daddy : 'ബ്രോ ഡാഡി' ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായി; പത്താംദിനം റിലീസ്

Synopsis

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം

മോഹന്‍ലാലനെ (Mohanlal) ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി'യുടെ (Bro Daddy) ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായി. 'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രാജാകൃഷ്‍ണന്‍ എം ആര്‍ ആണ് ചിത്രത്തിന്‍റെ ഓഡിയോഗ്രാഫര്‍. രാജാകൃഷ്‍ണനൊപ്പമുള്ള ചിത്രമാണ് പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നുമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തിന്‍റെ മകന്‍ ഈശോ ആയാണ് പൃഥ്വിരാജ് സ്ക്രീനില്‍ എത്തുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് ചിത്രത്തിന്‍റെ രചന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ അഞ്ജു കൃഷ്ണ ഞാനല്ല, ദയവായി എന്റെ ചിത്രം മാറിപ്പോകരുത്', ലഹരിമരുന്ന് കേസിലെ വാര്‍ത്തകൾക്കെതിരെ നടി അഞ്ജു കൃഷ്ണ അശോക്
2046 ലെ കേരളവുമായി കൃഷാന്ത്‌; 'മസ്തിഷ്ക മരണം' റിലീസ് ഡേറ്റ് പുറത്ത്